ഉഴവൂർ : മൃഗസംരക്ഷണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കന്നുകുട്ടി പരിപാലനം പദ്ധതി ആരംഭിച്ചു. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയിൽ ഉദ്‌ഘാടനം ചെയ്തു.
മെമ്പര്മാരായ തങ്കച്ചൻ കെ എം,ജോണിസ് പി സ്റ്റീഫൻ , എലിയമ്മ കുരുവിള,സുരേഷ് വി ടി, വെറ്റിനറി ഡോ ഷീരു, ഡോ രഹന, ഇൻസ്‌പെക്ടർ പ്രകാശൻ, സൊസൈറ്റി പ്രസിഡന്റ് ജോസ് പൂവതിങ്കപടവിൽ, സെക്രട്ടറി വിനീത എന്നിവർ നേതൃത്വം നൽകി.
ഉഴവൂർ പഞ്ചായത്തിൽ നിന്നും അർഹരായ 34 ക്ഷീര കർഷകരാണ് പദ്ധതിയിൽ ഉള്ളത്. തിരഞ്ഞെടുത്ത 34 കന്നുകുട്ടികൾക്ക് പ്രതിമാസം 50 ശതമാനം സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്യുക എന്നതാണ് പദ്ധതി. ഉഴവൂർ പഞ്ചായത്തിൽ കാലിത്തീറ്റ വിതരണം നടത്തുന്നത് കണ്ണോത്തുകുളം സൊസൈറ്റി മുഖേനയാണ്.