pala

പാലായിൽ നടക്കുന്നത് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം; സത്യത്തിന്റെ പ്രതിനിധികൾ യുഡിഎഫ് എന്ന് ജനം തിരിച്ചറിഞ്ഞു: മാണി സി കാപ്പൻ

പാലായിൽ നടക്കുന്നത് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം എന്നും യുഡിഎഫ് ആണ് സത്യത്തിന്റെ പക്ഷത്തുനിന്ന് നിൽക്കുന്ന രാഷ്ട്രീയ മുന്നണി എന്നും ജനങ്ങൾ തിരിച്ചറിഞ്ഞതായി മാണി സി കാപ്പൻ. പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് എൽഡിഎഫിന്റെയും ബിജെപിയുടെയും മുഖമുദ്ര.

ജനങ്ങളെ പിഴിഞ്ഞെടുത്ത അഴിമതി പണം വാരിയെറിഞ്ഞ് ജനാധിപത്യത്തെ അട്ടിമറിക്കാം എന്ന പ്രതീക്ഷിക്കുന്നവർക്ക് ലഭിക്കാൻ പോകുന്ന മറുപടിയായിരിക്കും പാലായിലെ യുഡിഎഫ് വിജയമെന്നും അദ്ദേഹം അവകാശപ്പെട്ടു. യുഡിഎഫ് അനുകൂല വോട്ടുകൾ ഭിന്നിപ്പിക്കുവാനുള്ള അവിശുദ്ധ സഖ്യത്തിന്റെ ഭാഗമാണ് എൽഡിഎഫിന്റെയും എൻഡിഎയുടെയും സ്ഥാനാർത്ഥികൾ എന്നും അദ്ദേഹം ആരോപിച്ചു.

യുഡിഎഫ് തലപ്പലം മണ്ഡലം ഇലക്ഷൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാപ്പൻ. ജനങ്ങളെ പിഴിഞ്ഞെടുത്ത അഴിമതി പണം വാരിയെറിഞ്ഞ് ജനാധിപത്യത്തെ അട്ടിമറിക്കാം എന്ന പ്രതീക്ഷിക്കുന്നവർക്ക് ലഭിക്കാൻ പോകുന്ന മറുപടിയായിരിക്കും പാലായിലെ യുഡിഎഫ് വിജയമെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുഡിഎഫ് അനുകൂല വോട്ടുകൾ ഭിന്നിപ്പിക്കുവാനുള്ള അവിശുദ്ധ സഖ്യത്തിന്റെ ഭാഗമാണ് എൽഡിഎഫിന്റെയും എൻഡിഎയുടെയും സ്ഥാനാർത്ഥികൾ എന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് തലപ്പലം മണ്ഡലം ഇലക്ഷൻ കൺവെൻഷനിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കാപ്പൻ.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയിസ് സ്കറിയ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സുനിൽ ഐസക് അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ മോളിപീറ്റർ പ്രൊഫ.സതീശ് ചൊള്ളാനി, ബിന്ദു സെബാസ്റ്റ്യൻ, ബിൻസി ടോമി, പ്രസന്ന സോമൻ,മാത്തുക്കുട്ടി ജോസഫ്,ജീമോൻ തയ്യിൽ, സ്റ്റാൻലി മാണി, ജോർജ് മാത്യു തെക്കേൽ, ജോസഫ് പുട്ടിലാനി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *