general

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് നാളെ ഗതാഗതനിയന്ത്രണം

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് നാളെ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ:

ആറാട്ട് ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് പൂവത്തുംമൂട് ആറാട്ടുകടവിലെത്തി തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കുംവരെ ഏറ്റുമാനൂർ-മണർകാട് ബൈപാസ് റോഡിൽ ഏറ്റുമാനൂർ മുതൽ പൂവത്തുംമൂട് വരെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതവും, റോഡിന്റെ വശങ്ങളില്‍ പാര്‍ക്കിങ്ങും അനുവദിക്കുന്നതല്ല.

പാലാ, ഏറ്റുമാനൂർ, പട്ടിത്താനം ഭാഗങ്ങളില്‍നിന്നും മണർകാട് ബൈപാസ് റോഡെ പോകേണ്ട വാഹനങ്ങൾ കോട്ടയം ടൗൺ വഴി പോകേണ്ടതാണ്. മണർകാട് ഭാഗത്തുനിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പൂവത്തുംമൂട് നിന്നും തിരിഞ്ഞ് സംക്രാന്തി വഴി പോകാവുന്നതാണ്.

മണർകാട് ഭാഗത്തുനിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവഞ്ചൂർ പെട്രോള്‍ പമ്പ് ഭാഗത്ത് നിന്നും വലത്തേക്ക് തിരിഞ്ഞ് അയർക്കുന്നം വഴി പോകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *