thidanad

തിടനാട് ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

തിടനാട്: തിടനാട് ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിൽ മുറിച്ചുമാറ്റേണ്ടതാണ്.

സ്വകാര്യഭൂമിയിലെ മരങ്ങളും മരച്ചില്ലകളുംവീണുണ്ടാകുന്ന എല്ലാ കഷ്ട്ട നഷ്ട്ടങ്ങൾക്കും ബന്ധപ്പെട്ട സ്വകാര്യഭൂമിയുടെ ഉടമസ്ഥർ ഉത്തരവാദികളായിരിക്കും എന്ന് ദുരന്ത നിവാരണ നിയമം 2005 ലെ ദേശീയ സെക്ഷൻ 30 (2) (V) പ്രകാരം എല്ലാ പൊതുജനങ്ങളെയും അറിയിക്കുന്നു.

ഈ നിർദേശം അനുസരിക്കാത്ത വ്യക്തികൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കുമായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണുണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകുവാൻ ബാധ്യതയെന്നും അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *