thalappalam

തലപ്പലം സൗഹൃദ റസിഡൻസ് അസോസിയേഷന്റെ പൊതുയോഗം ചേർന്നു

തലപ്പലം സൗഹൃദ റസിഡൻസ് അസോസിയേഷന്റെ പൊതുയോഗം മാർച്ച്‌ 3 ന് വൈകുന്നേരം അസോസിയേഷൻ പ്രസിഡന്റ്‌ ജോ മേക്കാട്ടിന്റെ നേതൃത്വത്തിൽ നട്ട്മെഗ് ഷാഡോസ് മാവടിൽ വെച്ച് കൂടുകയുണ്ടായി.

പുതിയ സംരംഭമായ എസ് ആർ എ ഹോളിഡേയ്‌സ് ടൂർസ് & ട്രാവൽസിന്റെ ഔദ്യോഗിക പ്രഖ്യാപനം അസോസിയേഷൻ പ്രസിഡന്റ്‌ ജോ മേക്കാട്ട് നടത്തുകയും ചെയ്തു. പൂർണ്ണമായും പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ ഫ്ലക്സ് ഉൾപ്പെടെ ഉള്ള വസ്തുക്കൾ ഒഴിവാക്കി എത്സ ജോ മേക്കാട്ടും,എൽന മേരി ജോ മേക്കാട്ടും (കുട്ടികൾ) എഴുതി നിർമ്മിച്ച ചാർട്ട് പേപ്പറിൽ ആയിരുന്നു പുതിയ സംരംഭത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം.

ജനറൽ സെക്രട്ടറി അനീഷ് മാടോലിൽ റിപ്പോർട്ട് അവതരിപ്പിക്കുകയും, ട്രഷറർ രാജൻ വരു കുകലായിൽ കണക്ക് അവതരിപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *