thalanad

തലനാട് – പാറേക്കയം – ചൊവ്വൂർ റോഡ് ഉദ്ഘാടനം ചെയ്തു

തലനാട്: തലനാട് പാറേക്കയം ചൊവ്വൂർ റോഡ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലി,തലനാട് ഗ്രാമപഞ്ചായത്ത് മെമ്പർ രോഹിണി ഭായ് ഉണ്ണിക്കൃഷ്ണൻ, ബേബി പൊതന പ്രകുന്നേൽ, താഹ അടുക്കം തുടങ്ങിയവർ പങ്കെടുത്തു.

എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 38 ലക്ഷത്തി നാൽപതിനായിരം രൂപ മുടക്കി 90% വും പണിതീർത്ത ബാലവാടി പാറക്കയും ചൊവ്വൂർ റോഡ് ചൊവ്വര് തലനാട് പഞ്ചായത്തിൽ ആണെങ്കിലും ചൊവ്വൂർകാർക്ക് തലനാട്ടിൽ എത്തണമെങ്കിൽ മൂന്നിലവ് വന്ന് ഈരാറ്റുപേട്ട ബസ്സ് കയറി ഈരാറ്റുപേട്ടയിൽ നിന്ന് നിന്ന് തലനാട് ബസ് കേറണമായിരുന്നു.

ഒരു ഓട്ടോ പിടിച്ചാൽ പോലും നല്ലൊരു തുക അതിനായി വേണ്ടിവരും ഇപ്പോൾ ഈറോഡ് യാഥാർത്ഥ്യമാകുന്നതോടുകൂടി ചൊവ്വൂർകാർക്ക് സ്വന്തം പഞ്ചായത്തിൽ എത്താൻ വെറും മൂന്ന് കിലോമീറ്റർ മാത്രം ദൂര ദീർഘമാണ് ഉള്ളത്. ഈ ഒരു മാറ്റം തല നാടിന്റെ വികസന സ്വപ്നങ്ങൾക്ക് മാറ്റുകൂട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *