തീക്കോയി: എറണാകുളം ഇടക്കൊച്ചി ആവിലാ കോളേജ് ഓഫ് എഡ്യൂക്കേഷൻ വൈസ് ചെയർപേഴ്സൺ ആയി പിന്നണി ഗായിക കുമാരി. ജോസ്ന ജോർജ് പുത്തേട്ട് തിരഞ്ഞെടുക്കപ്പെട്ടു. തീക്കോയി മംഗളഗിരി പുത്തേട്ട് ജോർജിന്റെയും ജെസ്സിയുടെയും മകളാണ്. സഹോദരൻ ജോസി. എറണാകുളം അവിലാ കോളേജ് ഓഫ് എഡ്യൂക്കേഷനിലെ ഒന്നാം വർഷ ബി എഡ് വിദ്യാർഥിനിയാണ് ജോസ്ന.
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിന്റെ 2024-2025 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 6,90,77,786 രൂപയുടെ 134 പ്രോജക്ടുകളാണ് 2024-2025 വർഷത്തിൽ നടപ്പിലാക്കുന്നത്. ഉത്പാദന മേഖലയിൽ 41,99250 രൂപയുടെയും സേവന മേഖലയിൽ 35,69,4211 രൂപയുടെയും പശ്ചാത്തല മേഖലയിൽ 14907325 രൂപയുടെയും പദ്ധതികളുണ്ട്. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് 6660000 രൂപയുടെയും പദ്ധതികൾ ഉൾപെടുത്തിയിട്ടുണ്ട്. 38 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 1,26,32325 രൂപയുമാണ് ഉൾപെടുത്തിയിരിക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സി. ജെയിംസ് അറിയിച്ചു.
വെള്ളികുളം: കേരളോത്സവത്തോടനുബന്ധിച്ച് തീക്കോയി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെൻ്റ് മത്സരത്തിൽ വെള്ളികുളം സിൽവർസ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി.തീക്കോയി പള്ളി ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ തീക്കോയി ക്രിക്കറ്റ് ക്ലബ്ബിനെ തോൽപ്പിച്ചാണ് വെള്ളികുളം ജേതാക്കളായത്. ക്രിക്കറ്റ് ടൂർണ്ണമെൻ്റ് തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. സി. ജെയിംസ് കവളമാക്കൽ ഉദ്ഘാടനം ചെയ്തു. മാജിതോമസ് നെല്ലുവേലിൽ, ഫാ. ടോം വാഴയിൽ ,സിബി രഘുനാഥൻ തുണ്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ജയറാണി തോമസുകുട്ടി മൈലാടൂർ ബിനോയി ജോസഫ് പാലക്കൽ, മോഹനൻ കുട്ടപ്പൻ കാവുംപുറത്ത്, രതീഷ് Read More…