തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രകാരം മെയിന്റനൻസ് ഗ്രാന്റിൽ നിന്നും 1,14,52,000 രൂപ ഉപയോഗിച്ച് 32 ഗ്രാമീണ റോഡുകൾ ടെൻഡർ നടപടികളായി. ചൂണ്ടി അറുപതേക്കർ- മംഗളഗിരി, ചൂണ്ടി -മേസ്തിരിപ്പടി, കൊടംവെട്ടി – മംഗളഗിരി, തീക്കോയി എസ്റ്റേറ്റ് – തൂക്കുപാലം, ഒറ്റയീട്ടി- കട്ടുപ്പാറ – മംഗലം, വെള്ളികുളം – കാരികാട്, കല്ലില്ലാക്കവല – അടിവാരം,
വഴിക്കടവ് -നാടുനോക്കി മലമേൽ -മാടത്താനി, വെള്ളികുളം – മൂന്നാംമൈൽ, വേലത്തുശ്ശേരി – കല്ലം, വേലത്തുശ്ശേരി – മുപ്പതേക്കർ, കല്ലം – വേലത്തുശ്ശേരി, തീക്കോയി- വാഗമറ്റം- കല്ലേക്കുളം, പഞ്ചായത്ത്പടി -കല്ലേക്കുളം, തീക്കോയി – മ്ലാക്കുഴി, മ്ലാക്കുഴി കോളനി, പള്ളിവാതിൽ – ഡി സി എം ആർ,അറമത്ത്പടി – ആനിയിളപ്പ് , ഞണ്ട്കല്ല് – മക്കൊള്ളി, ഞണ്ടുകല്ല്- ശാന്തിഗിരി- ചേരിപ്പാട്, തീക്കോയി പള്ളിവാതിൽ – നാഗപ്പാറ, വരകുപാറ – ആലാ നിക്കൽ ജംഗ്ഷൻ, തീക്കോയി – അങ്കണവാടി, തീക്കോയി – പള്ളിവാതിൽ- കൊട്ടാരത്തിൻപാറ,
വഴിക്കടവ് -നാട്നോക്കി- മലമേൽ, മാവടി -നെടുങ്ങഴി- ഒറ്റയീട്ടി, വെട്ടിപ്പറമ്പ് – അങ്കണവാടി, വെട്ടിപ്പറമ്പ് – കോന്തനാനി, തീക്കോയി- ചേരിമല, പള്ളിവാതിൽ – കോ ഓപ്പറേറ്റീവ്, ചേരിമല- കൂറ്റിലപ്പാറ എന്നീ 32 ഗ്രാമീണ റോഡുകളാണ് ടെൻഡർ ചെയ്തിട്ടുള്ളത്. സെപ്റ്റംബർ മാസത്തിൽ തന്നെ ടെൻഡർ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഒക്ടോബർ മാസത്തിൽ റോഡുകളുടെ പുനരുദ്ധാരണ ജോലികൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് കെ.സി ജയിംസ് അറിയിച്ചു.