കുറവിലങ്ങാട്: കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും, കോട്ടയം മോഡൽ കരിയർ സെന്ററും, കുറവിലങ്ങാട് ദേവമാതാ കോളേജിന്റെ സഹകരണത്തോടെ ഒക്ടോബർ അഞ്ചിന് കുറവിലങ്ങാട് ദേവമാതാ കോളേജിൽ നടത്തുന്ന ‘പ്രയുക്തി 2024 മെഗാ തൊഴിൽ മേള’ യിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ, ഓട്ടോമൊബൈൽ,ഫിനാൻസ്, മാർക്കറ്റിംഗ്, തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 51 പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, ജനറൽ നേഴ്സിംഗ്, പാരാമെഡിക്കൽ, എം.ബി.എ, എം.സി.എ, Read More…
തലനാട് ഗ്രാമ പഞ്ചായത്തിൽ ഔദ്യോഗിക വാഹനം ഓടിക്കുന്നതിനും, അവശ്യസമയങ്ങളിൽ ഹരിത കർമ്മ സേന വാഹനത്തിനും ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ഡ്രൈവറെ ആവശ്യമുണ്ട്. പ്രായപരിധി 18-41. യോഗ്യത ഏഴാം ക്ലാസ്. എൽ.എം.വി. ഡ്രൈവിംഗ് ലൈസൻസ്, മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവ വേണം. തലനാട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ജനുവരി 22 വൈകിട്ട് അഞ്ചുമണിവരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കു തലനാട് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.
രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ എം. എസ്. ഡബ്ലിയു. വിഷയത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. യോഗ്യതയുള്ളവർ കോളേജ് ഓഫീസിലോ principal@mac.edu.in എന്ന ഇ – മെയിലിലോ, 26.06 .2024 ന് മുൻപായി ബയോ ഡേറ്റ സമർപ്പിക്കുക. ഫോൺ 8281257911. 04822 261440.