ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്.യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കോളേജ് മെയിലിലേക്ക് ജൂൺ 30 നുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. mescollegeerattupetta@gmail.com,വിശദ വിവരങ്ങൾക്ക് :- 9847552134, 8078878610.
തലനാട്: തലനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്ന ലബോറട്ടറിയിലേക്കു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: വി.എച്ച്.എസ്.സി (എം.എൽ.ടി) അല്ലെങ്കിൽ പ്ലസ് ടു സയൻസ് തത്തുല്യ യോഗ്യത, ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി, ഒപ്പം കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും. അപേക്ഷകൾ മെഡിക്കൽ ഓഫീസർ, തലനാട് കുടുംബാരോഗ്യകേന്ദ്രം, തലനാട് പി ഒ, 686580 എന്ന വിലാസത്തിലോ നേരിട്ടോ സെപ്റ്റംബർ മൂന്നിന് വൈകിട്ടു നാലുമണിക്ക് മുമ്പായി എത്തിക്കണം. അഭിമുഖതീയതി പിന്നീടറിയിക്കും.ഫോൺ :9946808584.
കുറവിലങ്ങാട്: കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും, കോട്ടയം മോഡൽ കരിയർ സെന്ററും, കുറവിലങ്ങാട് ദേവമാതാ കോളേജിന്റെ സഹകരണത്തോടെ ഒക്ടോബർ അഞ്ചിന് കുറവിലങ്ങാട് ദേവമാതാ കോളേജിൽ നടത്തുന്ന ‘പ്രയുക്തി 2024 മെഗാ തൊഴിൽ മേള’ യിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ, ഓട്ടോമൊബൈൽ,ഫിനാൻസ്, മാർക്കറ്റിംഗ്, തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 51 പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, ജനറൽ നേഴ്സിംഗ്, പാരാമെഡിക്കൽ, എം.ബി.എ, എം.സി.എ, Read More…