അരുവിത്തുറ: പ്ലാത്തോട്ടത്തിൽ പി.വി.മാത്യു (കൊച്ച്–93) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 9.30ന് കളത്തൂക്കടവിൽ മകൻ സിബി മാത്യുവിന്റെ വസതിയിൽ കൊണ്ടുവരും. സംസ്കാരം 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പൊൻകുന്നം പുല്ലുവേലിൽ പരേതയായ മറിയാമ്മ മാത്യു. മക്കൾ: മേരി, തങ്കച്ചൻ, വക്കച്ചൻ, ഷൈലമ്മ (റിട്ട. ടീച്ചർ അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര), റെജി (ചെന്നൈ), ബീന, സിബി (ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഓർഡിനേറ്റർ), പരേതനായ ജയിംസ്, ജയ (റോസ് ബുട്ടീക് ആലുവ–തൊടുപുഴ). Read More…
പൂഞ്ഞാർ രാജകുടുംബത്തിലെ വലിയതമ്പുരാട്ടി അത്തം നാൾ അംബിക തമ്പുരാട്ടി അന്തരിച്ചു. 98 വയസായിരുന്നു.
നടയ്ക്കൽ : ഊന്നുകല്ലേൽ ദേവസ്യ തൊമ്മൻ (74 ) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (09-05-2025) ഉച്ചകഴിഞ്ഞ് 2.00 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.