general

വൈക്കത്തുനിന്നും ആദ്യമായ് വേമ്പനാട് കായൽ കീഴടക്കിയ പെൺകുട്ടിയായി സൂര്യഗായത്രി. എസ്

ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കരിയിൽ കടവുമുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 11 കിലോമീറ്റർ ദൂരം ഇരു കൈകളും ബന്ധിച്ച് നീന്തിക്കടന്നാണ് നാലാംക്ലാസ്സ്‌ വിദ്യാർഥിനി സൂര്യഗായത്രി എസ് (കല്ലു)വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സ്, ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സ്, ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സ് എന്നീ നേട്ടം കൈവരിച്ചത്.

തൈക്കാട്ടൂശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് Adv.V R രജിതയുടെയും പഞ്ചായത്തങ്കം സുനിമോൾ പി യുടെ നേതൃത്വത്തിൽ രാവിലെ 7.51ന് നിന്തൽ ഫ്ലാഗ്ഓഫ് ചെയ്തു. തുടർന്ന് ഒരുമണിക്കൂർ അന്പത്തൊന്നു മിനിറ്റ് കൊണ്ട് വൈക്കം ബീച്ചിൽ നീന്തിക്കയറിയ സൂര്യഗായത്രിയെ പുതുപ്പള്ളി MLA ചാണ്ടിഉമ്മന്റേയും വൈക്കം MLA സി കെ ആശയുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.

തുടർന്ന് പ്രീത രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം പുതുപ്പള്ളി MLA ശ്രീ ചാണ്ടി ഉമ്മൻ ഉദ്ഘടനകർമം നിർവഹിച്ചു.11കിലോമീറ്റർ ഇരു കൈകളും ബന്ധിച്ച് നീന്തിക്കടന്ന സൂര്യഗായത്രിയുടെ കൈവിലങ്ങ് വൈക്കം MLA C K ആശ അഴിച്ചുമാറ്റി.

മെഡിക്രാഫ്റ്റ് മാനേജിങ് ഡയറക്ടർ B ഹരികുമാർ മുഖ്യാതിഥിയായിരുന്നു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചേർപേഴ്സൺ ശ്രീമതി ബിന്ദു ഷാജി സ്വാഗതം ആശംസിച്ചു.വൈക്കം നഗരസഭയും പ്രോഗാം കോഡിനേറ്റർ ഷിഹാബ് കെ സൈനുവും ചേർന്ന് നടക്കുന്ന 25മത് പ്രോഗ്രാം മാണിത്.

ഏകദേശം ആറുമാസത്തെ കഠിന പരിശീലനത്തിന് ശേഷമാണ് സൂര്യഗായത്രിക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. നീന്തൽ പരിശീലകൻ കൈനകേരി ശ്രീ വില്യം പുരുഷോത്തമൻ, വൈക്കം വി എം രാജേഷ് എന്നിവരുടെ ശിക്ഷണത്തിൽ സൂര്യഗായത്രി പരിശീലനം പൂർത്തിയാക്കി.

ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അനൂപ്,വൈക്കംഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷൻ ഓഫീസർ ശ്രീ ബിജു K S,വൈക്കം ലിസ്യൂസ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ Mrs ഷൈനി അനിമോൻ,AKDS കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ ശിവദാസ് നാരായണൻ, പ്രോഗ്രാം കോഡിനേറ്റർ ശിഹാബ് കെ സൈനു എന്നിവർ ആശംസകൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *