ഈരാറ്റുപേട്ട : സമഗ്രഹ മാതൃ ശിശു പരിചരണ വിഭാഗത്തിന് തുടക്കം കുറിച്ച് കൊണ്ട് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ. സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ക്ലസ്റ്റർ C E O ശ്രീ. പ്രകാശ് മാത്യുവിന്റെ അധ്യക്ഷധയിൽ കൂടിയ ഔദ്യോഗിക ചടങ്ങിൽ, പ്രശസ്ത സിനിമ താരവും ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസറുമായ ശ്രീമതി ശ്രീവിദ്യ മുല്ലച്ചേരിയും ശ്രീ. രാഹുൽ രാമചന്ദ്രനും തിരി തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രസ്‌തുത ചടങ്ങിൽ, ഗർഭധാരണം മുതൽ പ്രസവം വരെയുള്ള (ഒന്നാം മാസം മുതൽ ഒൻപതാം മാസം വരെയുള്ള ) ഡോക്ടർ കൺസൾട്ടേഷൻ , സ്കാനിംഗ് , രക്ത പരിശോധനകൾ , ബെർത്തിങ് സ്യൂട്ടിൽ നോർമൽ ഡെലിവറി എന്നിവ വെറും 49,499 രൂപക് നൽകുന്ന സൺറൈസ് ഹോസ്പിറ്റലിന്റെ ബേബി ബ്ലിസ് എന്ന പ്രത്യേക പാക്കേജിന്റെയും ലോഞ്ചിങ് നടത്തപ്പെട്ടു.
5 ഗൈനെക്കോളജിസ്റ്റുകൾ 2 പീഡിയാട്രീഷ്യൻസും IVF സ്പെഷ്യലിസ്റ്റുമടങ്ങിയ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ സമഗ്രഹ മാതൃ ശിശു പരിചരണ വിഭാഗം ഏതൊരു അടിയന്തര സാഹചര്യങ്ങളെയും കൈകാര്യം ചെയ്യുവാൻ സജ്ജമാണ്.
പ്രസ്‌തുത ചടങ്ങിൽ ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ. സുഭാഷ് തോട്ടുവേലിൽ സീനിയർ മാനേജർ ശ്രീ. പ്രജീഷ് തുടങ്ങിയവർ പങ്കെടുത്തു.





