പൂഞ്ഞാർ: പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവത്തോട് അനുബന്ധിച്ച് ശ്രീനാരായണവിഗ്രഹഘോഷയാത്രയ്ക്ക് ഭക്തി നിർഭരമായ സ്വീകരണം നൽകി. 30 ന് ശിവഗിരിയിലെ ഗുരുദേവ സന്നിധിയിൽ നിന്നുമാണ് ദേവവിഗ്ര ഹങ്ങളും സ്വർണ്ണ വേലും ഒപ്പം ദിവ്യജ്യോതിയും ഘോഷയാത്രയായി പൂഞ്ഞാറിലേയ്ക്ക് പുറപ്പെത്. നാഗമ്പടം മഹാദേവക്ഷേത്രത്തിൽ എത്തുന്ന വിഗ്രഹഘോഷ യാത്ര അവിടെ വിശ്രമിച്ചതിനുശേഷം രാവിലെ പൂഞ്ഞാറിലേക്ക് പുറപ്പെട്ട ഘോഷയാമയ്ക്ക് വിവിധ സ്ഥലങ്ങളിൽ ലഭിക്കുന്ന സ്വീകരണങ്ങളേറ്റുവാങ്ങി ഉച്ചയോടുകൂടി ഇടപ്പാടി ആനന്ദഷൺമുഖ സ്വാമി ക്ഷേത്രസന്നിധിയിലെത്തിച്ചേർന്നു. ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിനുശേഷം ഘോഷയാത്ര പൂഞ്ഞാറിൽ വൈകിട്ട് 6.00 Read More…
പൂഞ്ഞാർ ടൗണിൽ റേഷൻ കടക്കു മുൻപിൽ ധർണ്ണാ സമരം നടത്തി. ഇൻഡ്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നല്കുന്ന സർക്കാർ രാജ്യത്ത് നടപ്പിലാക്കിയ സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനം തകർക്കാൻ ശ്രമിക്കുന്ന കേദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെയും സംസ്ഥാനത്തെ റേഷൻ കടകളിൽ ഭക്ഷ്യധാന്യ ക്ഷാമം അതിരൂക്ഷമായി തുടരുമ്പോഴും ചെറുവിരൽ പോലും അനക്കാതെ കാഴ്ച്ചക്കാരായി നോക്കി നില്ക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നടപടിയെക്കതിരെയും കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ ടൗൺ റേഷൻ കടയ്ക്കു മുൻപിൽ ധർണ്ണാ സമരം നടത്തി. Read More…
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കുന്നോന്നി ഹരിജൻ വെൽഫെയർ സ്കൂളിൽ രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. പ്രീ പ്രൈമറി സ്കൂൾ ഉൾപ്പെടെ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൻ്റെ വരാന്തയിൽ മധ്യ കുപ്പികൾ പൊട്ടിച്ചിടുകയും മലമൂത്ര വിസർജ്ജനം നടത്തുകയും ചെയ്തു. സമഗ്ര ശിക്ഷാ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വർണ്ണക്കൂടാരം മാതൃക പ്രീ പ്രൈമറി സ്കൂളിന്റെ പണി പൂർത്തികരിച്ച് മാസങ്ങൾക്ക് മുമ്പാണ് ഉദ്ഘാടനം കഴിഞ്ഞത്. സ്കൂളിന് പല വിധ നാശനഷ്ടങ്ങൾ ഉണ്ടാക്കി. മതിയായ സുരക്ഷ Read More…