തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതി പ്രകാരം ക്ഷീര കർഷകരുടെ ഉരുക്കൾക്ക് ധാതുലവണ മിശ്രിതം – വിരമരുന്ന് വിതരണം ചെയ്തു. ക്ഷീരകർഷകരായ 60 ഓളം ഗുണഭോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് നിർവഹിച്ചു. വെറ്റിനറി സർജൻ ഡോ. ബിനോയ് ജോസഫ്, ക്ഷീരകർഷകർ തുടങ്ങിയവർ പങ്കെടുത്തു.
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ മാർമല അരുവി വിനോദസഞ്ചാര കേന്ദ്രത്തെ ഹരിതടൂറിസം കേന്ദ്രമായി ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി ഹരിതകേരള മിഷൻ ജില്ലയിലെ 30 ടൂറിസം കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിരുന്നു. അതിലൊന്നാണ് മാർമല അരുവി. മാർമല അരുവി ടൂറിസം കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി 100% മാലിന്യമുക്ത പ്രദേശമാക്കിയിരിക്കുകയാണ്. മാർമലയിൽ ദിനംപ്രതി നിരവധി വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. മാര്‍മലയിൽ വൈദ്യുതി ലൈൻ, ബയോ-ടോയ്ലറ്റ്, ടേക്ക് എ ബ്രേക്ക്, ഹരിത ചെക്ക് Read More…
തീക്കോയി : ഗ്രാമപഞ്ചായത്തിൽ കേരളോത്സവം പരിപാടി സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 2 വരെ തീയതികളിൽ നടക്കും. കായിക മത്സരങ്ങൾ തീക്കോയി സെന്റ് മേരിസ് പള്ളി ഗ്രൗണ്ടിലും വെള്ളികുളം സെന്റ് ആന്റന്നീസ് ഗ്രൗണ്ടിലും വെച്ച് നടത്തുന്നതാണ്. കായിക മത്സരങ്ങളിൽ വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ്,ഷട്ടിൽ ബാഡ്മിന്റൺ, വടംവലി, അത്ലറ്റിക്സ് 100 മീറ്റർ, 200 മീറ്റർ എന്നീ മത്സരയിനങ്ങളും കലാ മത്സരങ്ങളിൽ ലളിതഗാനം, കവിതാലാപനം,നാടൻപാട്ട്, മിമിക്രി, മോണോ ആക്ട്, പ്രസംഗം, കഥാരചന, കവിതാരചന തുടങ്ങിയിട്ടുള്ള മത്സരങ്ങളും ആണ് അരങ്ങേറുന്നത്. കലാ Read More…