പാലാ ഉപജില്ലാതല ശാസ്ത്രോത്സവത്തിൽ തകർപ്പൻ നേട്ടവുമായി ഇത്തവണയും ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ. പി. സ്കൂൾ. ഉപജില്ലാതലത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര മേളകൾക്ക് ഓവറോൾ കിരീടാർഹരായ ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി സ്കൂൾ, ഉപജില്ലാതല സാമൂഹ്യശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവയ്ക്ക് റണ്ണർ അപ്പ് നേട്ടങ്ങളോടെ ഉപജില്ലാതല ശാസ്ത്രോത്സവത്തിൽ ഓവറോൾ റണ്ണർ അപ്പ് കിരീടത്തിനും അർഹരായി.
സ്കൂൾ മാനേജർ റവ. ഫാ. സക്കറിയാസ് ആട്ടപ്പാട്ട്, ഹെഡ്മിസ്ട്രസ് സിസ്റ്റർ വിനയ ടോം, പി.ടി.എ. പ്രസിഡന്റ് ശ്രീ. ജോജൻ തോമസ്, എം. പി. ടി. എ. പ്രസിഡന്റ് ശ്രീമതി റിന്റു ജോസഫ് എന്നിവർ വിജയികൾക്ക് അനുമോദനങ്ങൾ അർപ്പിച്ചു.