ആഗസ്റ്റ് 19 ലോക മാനവികത ദിന ആചരണതിന്റെ ഭാഗമായി ഇന്ത്യന്‍ ദന്തല്‍ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖയുടെ നേതൃത്വത്തില്‍ വൈസ്മെന്‍ വൈക്കം ടെമ്പിൾ സിറ്റിയു മായി ചേർന്ന് ഉല്ലല തേജസ് സന്‍സ്വിതാ സ്കൂളില്‍ സ്നേഹസ്പര്‍ശം ആക്ടീവ് ഡെന്റൽ ക്ലിനിക്കിന്റെ ഔപചാരിക ഉദ്ഘാടനം വൈക്കം മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി പ്രീത രാജേഷ് നിർവഹിച്ചു.
ഇൻഡ്യൻ ഡെന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ സംഘടിപ്പിച്ച ചടങ്ങില്‍ സംഘാടക സമിതി കണ്‍വീനര്‍ ഡോ. അഭിനയ ശ്രീദര്‍ന്റെയും ചെയര്‍മാന്‍ വൈ എം. ഡി നാരായൺ നായരുടെയും സാന്നിദ്ധ്യത്തില്‍ പ്രസിഡന്റ് ഡോ: അനൂപ് കുമാർ രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.
പ്രസ്തുത ചടങ്ങില്‍ വൈക്കം നഗരസഭാ വൈസ് ചെയര്‍മാന്‍ ശ്രീ പി ടി സുഭാഷ്, സച്ച് സി. യി. ഒ. ശ്രീ കെ. പി. രാജേന്ദ്രന്‍, ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ കേരള സംസ്ഥാന ചെയർ പേർസൺ ഡോ. നിതിൻ ജോസഫ്, ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. ടെറി തോമസ് എടത്തൊട്ടി, ഡോ. ബിന്ദു വി ഭാസ്കർ, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രമേഷ് പി.ദാസ് എന്നിവർ ആശംസകൾ പറഞ്ഞു.
പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്ക്, സ്ഥിരമായ ദന്ത ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ദന്തൽ ക്ലിനിക്ക് സാമുഹ്യ പ്രതിബദ്ധതയോടെ സേവന പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്ന ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖയുടെ മറ്റൊരു സംരംഭമാണ്.
ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖയുടെ മുൻ പ്രസിഡന്റ് ഡോ. സാമുവൽ എ ജോൺ കൃതജ്ഞത രേഖ പെടുത്തിയ ചടങ്ങിൽ വൈ എം. വിധു അനൂപ്, വൈസ് മെനറ്റസ് പ്രസിഡന്റ് ശ്രീമതി വിനിത അനൂപ്, സച്ചിൽ നിന്നും ശ്രീ.പ്രദീപ്, ശ്രീ. ആനന്ദു, തേജസ്സ് സൻസ്വിത സ്കൂള്‍ അധികൃതര്‍, അധ്യാപകര്‍, വിദ്യാർത്ഥികൾ, രക്ഷിതാക്കള്‍, പ്രാദേശികവാസികൾ എന്നിവരും പങ്കെടുത്തു.