pravithanam

എസ്.എം.വൈ.എം പ്രവിത്താനം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം “തരംഗം” നടത്തപ്പെട്ടു

പ്രവിത്താനം: എസ്.എം.വൈ.എം പ്രവിത്താനം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രവിത്താനം ഇടവകയിലെ യുവജനങ്ങള്‍ക്കായി ഓണാഘോഷം വളരെ വിപുലമായ രീതിയില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെട്ടു. വിവിധ ഓണകളികളും, ഓണത്തോട് അനുബന്ധിച്ചുള്ള യുവജനങ്ങളുടെ കലാപരിപാടികളും അവതരിപ്പിച്ചു. തുടര്‍ന്ന് ഓണസദ്യ പങ്കെടുത്ത എല്ലാ യുവജനങ്ങള്‍ക്കുമായി ഒരുക്കിയിരുന്നു.

യൂണിറ്റ് പ്രസിഡന്റ് കിരണ്‍ സോജി പുത്തന്‍പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ ഓണാഘോഷം വികാരി വെരി.റവ.ഫാ. ജോര്‍ജ്ജ് വേളൂപറമ്പില്‍ ഉദ്ഘാടനം ചെയ്തു, ഡയറക്ടര്‍ റവ.ഫാ. ആന്റു കൊല്ലിയില്‍ ഓണസന്ദേശം നല്‍കി.

വൈസ് ഡയറക്ടര്‍ സി. ആന്‍സി സി.എം.സി, ആനിമേറ്റര്‍ സുനു സാജ് പുള്ളിക്കാട്ടില്‍, വൈസ് പ്രസിഡന്റ് അലീന ജോര്‍ജ് പുള്ളിക്കാട്ടില്‍ ഫൊറോന പ്രസിഡന്റ് സഖറിയാസ് ജെയിംസ് ഐപ്പന്‍പറമ്പില്‍കുന്നേല്‍, കൈക്കാരന്മാരായ ജോണി പൈയ്ക്കാട്ട്, മാത്യുസ് പുതിയിടം, ജോഫ് വെള്ളിയേപ്പള്ളിയില്‍, ജിമ്മിച്ചന്‍ ചന്ദ്രന്‍കുന്നേല്‍ എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങളായ ബെനഡിക്റ്റ് സോണി പടിഞ്ഞാറേടത്ത്, മിന്നു വിനു പാലത്തിങ്കല്‍, അലീസാ റോയി തെക്കന്‍ചേരിയില്‍, എലിസബത്ത് ജോസഫ് ഔസേപറമ്പില്‍, ദിയ മാത്യു കൂടമറ്റത്തില്‍, റിനു ബോബന്‍ പുളിക്കല്‍, മാര്‍ട്ടിന്‍ സാബു അക്കരയില്‍, ഡെയിന്‍ ജോസ് കുറ്റിക്കാട്ട്, ഫെലിക്സ് ടോം കൂടമറ്റത്തില്‍, ആൻസൺ സജി വട്ടമറ്റത്തിൽ, ഇമ്മാനുവൽ തോമസ് മങ്കരയിൽ, തോമസ് ബിജോ ഓലിക്കൽ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *