ചേർപ്പുങ്കൽ :എസ് എം വൈ എം ചേർപ്പുങ്കൽ ഫൊറോനയുടെ ആഭിമുഖ്യത്തിൽ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വതമായ പരിഹാരം ആവശ്യമാണെന്ന് ഉന്നയിച്ച് നടത്തപ്പെട്ട ഏകദിന ഉപവാസ സമരം ഫൊറോന വികാരി റവ. ഫാ. ജോസഫ് പാനാമ്പുഴ ഉദ്ഘാടനം ചെയ്തു.
ചേർപ്പുങ്കൽ പള്ളി കവലയിൽ പാലത്തിന് സമീപമാണ് ഉപവാസ സമരം നടത്തപ്പെട്ടത്. ചേർപ്പുങ്കൽ ഫൊറോനാ പ്രസിഡന്റ് Anson P. Tom ന്റെ നേതൃത്വത്തിൽജോസ്മോൻ മൂഴൂർ, അബിൻ മൂഴൂർ, ജോർജ്കുട്ടി ചേർപ്പുങ്കൽ എന്നിവർ ഉപവാസ സമരത്തിൽ പങ്കെടുത്തു.
ഓരോ മനുഷ്യനും തന്നിലേക്ക് തന്നെ പിൻവലിയുന്ന സെൽഫി കൾച്ചറിൽ നിന്ന് പിന്മാറി സാമൂഹിക പ്രശ്നങ്ങളെ പഠിക്കാൻ തയ്യാറാകണമെന്ന് ജോസഫ് പാനാമ്പുഴ അച്ചൻ അഭിപ്രായപ്പെട്ടു. മനുഷ്യ ജീവ സംരക്ഷണത്തിന് സർക്കാർ പ്രവർത്തിക്കണം, ‘ഉണർന്നു പ്രവർത്തിക്കണം എന്നും അച്ചൻ അഭിപ്രായപെട്ടു.
ചേർപ്പുങ്കൽ ഫൊറോനാ ഡയറക്ടർ റവ. ഫാ. തോമസ് പരിയാരത്ത്, ജോയിന്റ് ഡയറക്ടർ സി. ഡോളി മാത്യു എ ഒ ,മുൻ പാലാ രൂപത SMYM പ്രസിഡന്റ് ബിബിൻ ചാമക്കാലായിൽ, മുൻ രൂപത വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, ഫാ. ക്രിസ്റ്റി പന്തലാനിക്കൽ, മുൻ എസ് എം വൈ എം ജനറൽ സെക്രട്ടറി റ്റോണി കവിയിൽ,
ഫാ. തോംസൺ കിഴക്കേക്കര, ഫാ. ജെയിംസ് ആണ്ടശ്ശേരി, ഫാ. ജീമോൻ പനച്ചിക്കൽകരോട്ട്, ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം, ചേർപ്പുങ്കൽ AKCC പ്രസിഡന്റ് മാർട്ടിൻ കോലടി, സെക്രട്ടറി കുര്യാക്കോസ്, രൂപത വൈസ് പ്രസിഡന്റ് റ്റിൻസി ബാബു, രൂപത ഡെപ്യൂട്ടി പ്രസിഡന്റ് മാർട്ടിൻ, KCYM മുൻ സംസ്ഥാന സെക്രട്ടറി (2015) ആന്റോച്ചൻ ജെയിംസ്, എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രസംഗിച്ചു.
4:30 ഓടെ സമാപിച്ച ഉപവാസ സമരത്തിൽ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപത പ്രസിഡന്റ് എഡ്വിൻ ജോസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടക്കൽ എന്നിവർ പങ്കെടുത്തു.