general

വിദ്യാര്‍ഥിയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല; വിദ്യാര്‍ഥികളുടെ പ്രതിസന്ധിയാണ് എസ്എഫ്‌ഐ: ഷോണ്‍ ജോര്‍ജ്

വെറ്ററിനെറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളത്തിലെ നല്ല ശതമാനം ക്യാമ്പസുകളിലും നടന്നു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് പ്രവണതയുടെ തുടര്‍ക്കഥ മാത്രമാണെന്നും അഡ്വ. ഷോണ്‍ ജോര്‍ജ്.

ഇന്ന് കേരളത്തിലെ കോളേജുകളിലേക്ക് എത്തുന്ന ഓരോ വിദ്യാര്‍ഥിയും അനുഭവിക്കുന്ന പ്രതിസന്ധിയാണ് എസ്എഫ്‌ഐ എന്നും എസ്എഫ്‌ഐയില്‍ ചേരാത്ത വിദ്യാര്‍ഥികള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. എസ്.എഫ്.ഐയുടെ ഭാഗമാവുക അല്ലെങ്കില്‍ രാഷ്ട്രീയമില്ലാതെ ഒതുങ്ങിക്കൂടുക എന്നത് മാത്രമാണ് വിദ്യാര്‍ഥികളുടെ മുന്നിലുള്ളതെന്നും ഷോണ്‍ ജോര്‍ജ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

ഷോണ്‍ ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

വെറ്ററിനെറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമല്ലാ. കേരളത്തിലെ നല്ല ശതമാനം ക്യാമ്പസുകളിലും നടന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് പ്രവണതയുടെ തുടര്‍ക്കഥ മാത്രമാണ് സിദ്ധാര്‍ത്ഥ്.

കേരളത്തിലെ ക്യാമ്പസുകളിലേക്ക് വിദ്യാര്‍ഥികളായി എത്തുന്ന ഓരോ ചെറുപ്പക്കാരനും നേരിടുന്ന പ്രതിസന്ധി എന്നു പറയുന്നത് ഇന്ന് എസ്.എഫ്.ഐ. തന്നെയാണ്. ഒന്നെങ്കില്‍ എസ്. എഫ്.ഐയുടെ ഭാഗമാവുക അല്ലെങ്കില്‍ രാഷ്ട്രീയമില്ലാതെ ഒതുങ്ങിക്കൂടുക.

സ്വതന്ത്രമായി ചിന്തിക്കുവാനോ പ്രവര്‍ത്തിക്കുവാനോ കേരളത്തിന്റെ ക്യാമ്പസുകളില്‍ ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യമില്ലാ. ഏതെങ്കിലും തരത്തില്‍ തന്റെ മനസ്സിലുള്ള രാഷ്ട്രീയം ക്യാമ്പസില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ അവനെ ഒറ്റപ്പെടുത്താനും, ആക്രമിക്കാനും, ഇല്ലാതാക്കാനും പോലും മടിയില്ലാത്ത ആ പ്രവണതയുടെ രക്തസാക്ഷിയാണ് സിദ്ധാര്‍ത്ഥ്. ഇനിയും ആവര്‍ത്തിക്കാതിരിക്കട്ടെ.

ശക്തമായ ജനകീയ പ്രതിരോധമാണ് ആവശ്യം.
ഇനി ആ പ്രതിരോധം കേരളത്തില്‍ ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *