kottayam

ശിവരാത്രി ദിനത്തിലെ തൊഴിലുറപ്പ് ശുചിത്വ ആസൂത്രിത നീക്കം; ശക്തമായ പ്രതിഷേധം : ജി. ലിജിൻ ലാൽ

കോട്ടയം : മാലിന്യമുക്ത നവകേരളം പരിപാടിയുടെ ശുചിത്വ ക്യാമ്പയിൻ ശിവരാത്രി ദിനമായ മാർച്ച് എട്ടിന് തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത് വിശ്വാസത്തെ വ്രണപ്പെടുത്തിയിരിക്കുകയാണെന്ന് ബി.ജെ. പി. ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ ആരോപിച്ചു

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പുതിയ കാമ്പയിൻ നാടെങ്ങും വ്രത അനുഷ്ഠാനത്തിലും ആഘോഷത്തിലും മുഴുകുന്ന ദിനത്തിൽ തന്നെ ആരംഭിക്കുന്നത് തികച്ചും ആസൂത്രിതമാണെന്ന് കരുതുന്നു.

തൊഴിലുറപ്പ് പദ്ധതി അംഗങ്ങളായ ആയിരക്കണക്കിന് വനിതകൾ ശിവഭജനത്തിലും വ്രതത്തിലും മാത്രം കഴിയുന്ന ദിനമാണ് അന്ന്. ആലുവ അടക്കമുള്ള പുണ്യക്ഷേത്രങ്ങളിൽ സകുടുബം ദർശനം നടത്തുന്ന ദിനവുമാണ് ശിവരാത്രി.

ഇക്കാര്യങ്ങൾ വ്യക്തമായി അറിഞ്ഞുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. പരമാവധി പങ്കാളിത്തം ഉറപ്പാക്കണം എന്ന് സർക്കുലറിൽ നിർദ്ദേശിചിട്ടുമുണ്ട്.

ഹൈന്ദവരുടെ മതപരമായ ആഘോഷങ്ങൾ അട്ടിമറി ക്കാനുള്ള സർക്കാർ മനോഭാവമാണ് ഇവിടെ അനാവൃതമാകുന്നത്. ഇക്കാര്യത്തിലുള്ള ശക്തമായ പ്രതിഷേധവും ജി. ലിജിൻ ലാൽ രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *