മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും എട്ടാം വാർഡ് മെമ്പറുമായ ഷേർളി ബേബി അന്തരിച്ചു. നാളെ (തിങ്കളാഴ്ച) രാവിലെ 11 ന് പഞ്ചായത്ത് ഹാളിൽ പൊതുദർശനം.
സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പൈക പള്ളിയിൽ. അസുഖ ബാധിത ആയിട്ട് ചികിത്സയിലായിരുന്നു.
കുന്നോന്നി: കിഴക്കേപറമ്പിൽ (മേലേവീട്ടിൽ) പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ വിജയമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് 2.30 ന് കുന്നോന്നിയിലുള്ള സഹോദരി ഗീതാ രവീന്ദ്രൻ്റെ (പൂഞ്ഞാർ തെക്കേക്കര മുൻ ഗ്രാമ പഞ്ചായത്ത് അംഗം) വീട്ടുവളപ്പിൽ. മക്കൾ: അജിത (കൽക്കട്ട), രാജി മരുമക്കൾ: സജീവ് പൊട്ടൻപ്ലാക്കൽ പൂഞ്ഞാർ, ജയൻ പുത്തൂർ പുലിയന്നൂർ,
പാലാ: ഇന്നലെ നിര്യാതനായ ഡോ. ഷാജു സെബാസ്റ്റ്യൻ കപ്പലുമാക്കലിൻ്റെ സംസ്ക്കാരം നാളെ (ഞായറാഴ്ച) 4 ന് പാലാക്കാട് പള്ളിയിൽ നടക്കും. രാവിലെ 8 ന് പാലാക്കാട്ടുള്ള വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും.