പൂഞ്ഞാർ: പനച്ചികപ്പാറ പനച്ചിക്കൽ പരേതനായ ജയിംസിന്റെ ഭാര്യ തങ്കമ്മ (62) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. കുണിഞ്ഞി ചെമ്പാരിയിൽ കുടുംബാംഗമാണ്.
കാഞ്ഞിരപ്പള്ളി : ഇരുപത്തിയാറം മൈൽ കരിപ്പായിൽ കെ. എം. ഇബ്രാഹിം (87) അന്തരിച്ചു. ഭാര്യ : പരേതയായ ഹൗവ ബീവി. മക്കൾ: ഷംസുദ്ധീൻ, ഷാജഹാൻ, നൗഷാദ്, ഷൈല, ഷക്കീല. മരുമക്കൾ: റംല, സൈനബ, സലീന, നൗഷാദ്, അസ്സിയപ്പൻ. കബറടക്കം തിങ്കളാഴ്ച ( 22/06/2024) ഉച്ചക്ക് ഒന്നിന്കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ.
വിൻസൻഷ്യൻ സഭ മേരി മാതാ പ്രോവിൻസ് അംഗം ഫാ.സെബാസ്റ്റ്യൻ ചെറുവള്ളാത്ത് (84) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് അങ്കമാലി വിൻസൻഷ്യൻ ആശ്രമം സെമിത്തേരിയിൽ. ഭരണങ്ങാനം ചെറുവള്ളാത്ത് പരേതരായ തോമസ്-അന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ബ്രിജിറ്റ്, പരേതരായ മത്തായി, ജോസഫ്, മറിയക്കുട്ടി, അന്നമ്മ, ഏലിയാമ്മ,ത്രേസ്യാമ്മ, റോസമ്മ.