പാലാ: റവന്യൂ റിക്കവറി നടപടികൾ കൈക്കൊണ്ട വാഹനങ്ങളുടെ നികുതി കുടിശിക തീർപ്പാക്കുന്നതിന്റെ ഭാഗമായി പാലാ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസും പാലാ റവന്യൂ റിക്കവറി ഓഫീസും സംയുക്‌തമായി മാർച്ച് 17ന് അദാലത്ത് സംഘടിപ്പിക്കും.
17ന് രാവിലെ 11 മണിക്ക് പാലാ മിനി സിവിൽ സ്‌റ്റേഷൻ കോൺഫറൻസ് ഹാളിൽ നടത്തുന്ന അദാലത്തിൽ റവന്യൂറിക്കവറി നടപടികൾ നേരിടുന്ന നികുതിദായകർക്ക് പരിഹാരം തേടാവുന്നതാണെന്ന് ജോയിന്റ് ആർ.ടി.ഒ കെ.ഷിബു അറിയിച്ചു.
