aruvithura

ഔഷധസസ്യ ഗവേഷണ സ്റ്റാർട്ടപ്പുകൾ; അരുവിത്തുറ കോളേജിൽ സെമിനാറും ബോട്ടണി അസോസിയേഷൻ ഉദ്ഘാടനവും

അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ ബോട്ടണി അസോസിയേഷൻ ഉൽഘാടനവും, “ഔഷധ സസ്യ ഗവേഷണത്തെ ആധുനിക സ്റ്റാർട്ടപ്പ് മോഡലുകളുമായി ബന്ധിപ്പിച്ചുള്ള സ്വയം സംരംഭങ്ങൾ” എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചു.

നമ്മുടെ ജീവിത രീതികളിലുണ്ടായ മാറ്റങ്ങളാണ് ഇന്നത്തെ വർദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങളുടെ കാരണം. പ്രകൃതിദത്ത ഉൽപന്നങ്ങളിൽ അധിഷ്ഠിതമായ ഒരു ജീവിതശൈലി സ്വായത്തമാകുന്നത് മാത്രമാണ് ഇതിനു പരിഹാരമെന്ന് പൈക ദയ ഹെർബൽ ഹെൽത്ത് പാർമസ്യൂട്ടിക്കൽസ് ഡയറക്ടർ ഡോ സ്വീറ്റി ജോസ് പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയോടെ വിവിധ ആയുർവേദ അറിവുകളെ ആധുനിക ശാസ്ത്ര ഗവേഷണ രീതികളുമായി സമന്വയിപ്പിച്ചു ഗവേഷണം നടത്തുന്ന സ്റ്റാർട്ടപ്പുകൾക്കു ഇന്ന് വളരെ സാധ്യതകൾ ഉണ്ടെന്നും അവർ പറഞ്ഞു.

കോളേജിലെ ബോട്ടണി അസോസിയേഷന്റെ ഉദ്ഘാടനവും ഡോ. സ്വീറ്റി ജോസ് നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ,ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *