mundakkayam

അതുൽ മോനു വേണം കരുണയുള്ളവരുടെ കരുതൽ

മുണ്ടക്കയം: ഇന്ന് മെയ് 26 അതുൽ മോൻ്റ പതിമൂന്നാം പിറന്നാൾ ദിനമാണ് ഇന്ന് എല്ലാ കുട്ടികളും തങ്ങളുടെ പിറന്നാൾ ദിനം കേക്ക് മുറിച്ചും ,പുതിയ വസ്ത്രങ്ങൾ ധരിച്ചും, കൂട്ടുകാർക്കും മറ്റും മധുരപലഹാരങ്ങൾ വിതരണം ചെയ്തു മാതാപിതാക്കൾക്കൊപ്പം പുറത്തുനിന്ന് ഭക്ഷണം കഴിച്ചും ,യാത്ര ചെയ്തും മറ്റു ആഘോഷിക്കുമ്പോൾ ഇന്ന് തൻ്റ പിറന്നാളാണ് എന്ന് ഒന്നുമറിയാതെ ഒരു ലോകത്ത് അതുൽ മോൻ ജീവിക്കുകയാണ് ഒരു നേരത്തെ മരുന്നിനും മറ്റുമായി അതുൽ മോൻ കരുണയുള്ളവരുടെ കരുതലിനായി കാത്തിരിക്കുകയാണ്.

കാഞ്ഞിരപ്പള്ളി പാറത്തോട് പഞ്ചായത്തിൽ ബെന്നി ,അനു മാത്യു ദമ്പതികളുടെ മകനായ അതുൽ എന്ന(13)കാരനാണ് ബ്രെയിൻ ഡാമേജ് ഉണ്ടായതു മൂലം ഇനി ഒരിക്കലും എഴുനേൽക്കാനോ, സ്വന്തം അമ്മയെ പോലും തിരിച്ചറിയാണോ കഴിയാതെ തളർന്നു കിടപ്പായിട്ടു ഒന്നര വർഷത്തോളമായി.

ട്യൂബിലൂടെയാണ് ഭക്ഷണം നൽകുന്നത്. ഭക്ഷണമായി നൽകുന്ന പ്രോട്ടീൻ പൗഡർനു തന്നെ ഒരു ബോട്ടിലിന് ആയിരം രൂപയോളം വില വരും, മരുന്നുകൾക്കും മറ്റുമായി ദിവസേന ആയിരത്തിനടുത്ത് രൂപ വീണ്ടും വേണം ഒരു ബോട്ടിൽ ഏകദേശം മൂന്ന് ദിവസതേക്ക് മാത്രമേ തികയുകയുള്ളു.

മിടുക്കനായി പഠിച്ചിരുന്ന ഓടിച്ചാടി നടന്നിരുന്ന അതുൽ ഹൃദരോഗമുണ്ടാകുകയും തുടർന്ന് ഓപ്പറേഷനു വിധേയനാവുകയും ശേഷം ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടയിൽ പെട്ടെന്ന് ഫിക്സ് ഉണ്ടാവുകയും തുടർന്ന് ബ്രെയിൻ ഡാമേജ് ആവുകയുമായിരുന്നു സുമനസുകളുടെ സഹായത്താലും , കടം വാങ്ങിയും മറ്റും ആയിരുന്നു ഇതുവരെ ചികിത്സ നടത്തിയിരുന്നത്.

കുഞ്ഞിനെ എപ്പോഴും ഇരുന്നു പരിചരിക്കേണ്ടി വരുന്നതിനാൽ മാതാവായ അനുവിന് ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥ ആണ്‌. അനുവിന്റെ പ്രായമായ മാതാപിതാക്കൾ തൊഴിലുറപ്പ് പണിക്കും മറ്റും പോയാണ് ചികിത്സക്ക് പണം കണ്ടെത്തുന്നത്.

പിതാവിന്റെ പേരിൽ ഉള്ള വീട് പണയം വെച്ച് ചികിത്സ നടത്തുകയും തുടർന്ന് കടം തിരിച്ചു അടയ്ക്കാൻ പറ്റാതെ വന്നതിനാൽ വീടും നഷ്ടപ്പെടും എന്ന അവസ്ഥയിൽ ആണ് കുംടുംബം കഴിയുന്നത്. ഈ അവസ്ഥയിൽ ജീവിക്കുന്ന അമ്മയെയും മകനെയും സഹായിക്കാൻ കഴിയുന്നവർ സഹായിക്കണം എന്ന്
അപേക്ഷിക്കുന്നു.

അനു മാത്യു ഇന്ത്യൻ ഓവർസീസ് ബാങ്ക് കാഞ്ഞിരപ്പള്ളി ബ്രാഞ്ച്
അക്കൗണ്ട് നമ്പർ , 126101000012782.
ഐഎഫ്എസ് സി കോഡ്
IOBA0001261
ഗൂഗിൾ പേനമ്പർ 6238390633

Leave a Reply

Your email address will not be published. Required fields are marked *