ചേർപ്പുങ്കൽ: സിഎംസി മഠാംഗമായ സിസ്റ്റർ ഫ്ലവർ (82) അന്തരിച്ചു. പ്ലാശനാൽ നെല്ലുവേലിൽ പരേതരായ ഫിലിപ്പ്, ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: അന്നമ്മ മാത്യു (ലീലമ്മ) മൂലയിൽതോട്ടത്തിൽ മൂന്നാനി, ഏലിയാമ്മ ജോർജ് (തങ്കമ്മ) തെക്കുംവേലിൽ കുറവിലങ്ങാട്, എൻ.പി. തോമസ് (ജോസ്) നെല്ലുവേലിൽ പ്ലാശനാൽ, പരേതനായ എൻ.പി. ജോസഫ് നെല്ലുവേലിൽ പ്ലാശനാൽ. സംസ്കാരം നാളെ (ഞായറാഴ്ച) ഞായറാഴ്ച രണ്ടിന് ചേർപ്പുങ്കൽ സിഎംസി മഠത്തിൽ ആരംഭിച്ച് ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറാന പള്ളി സെമിത്തേരിയിൽ.
പൂഞ്ഞാർ: പാലാ കടപ്പാട്ടൂർ ചെറുകരത്താഴെ പരേതനായ സോമനാഥൻ നായരുടെ ഭാര്യ സുശീലാദേവി (72) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (08/07/25) ഉച്ചക്ക് 12 ന് പനച്ചിപ്പാറ നീറന്താനത്ത് വേണുഗോപാലിന്റെ വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, സജു, സിജു (മെമ്പർ, മുത്തോലി ഗ്രാമ പഞ്ചായത്ത്). മരുമക്കൾ :വേണുഗോപാൽ പനച്ചിപ്പാറ, രാജി, ആരണ്യ.
തീക്കോയി: തറക്കുന്നേൽ ഷാജു തോമസ് (59) അന്തരിച്ചു. സംസ്കാരം ഇന്ന് 1ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: വാരിയാനിക്കാട് കണിപറമ്പിൽ ആനിയമ്മ. മക്കൾ: മരിയ, തോമസ്, റീത്ത. മരുമകൻ: ജോയൽ ആലപ്പാട്ട് (ചെമ്പിളാവ്).