കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപും സ്യാൻസ് സ്കൂളിൽ നടന്ന സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പ് സമാപിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടനം SJNHSS അധ്യാപകൻ ശ്രീ സാൽവി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
പ്രോമിസ്, ലോ, മോട്ടിവേഷണൽ ക്ലാസുകൾ, വ്യക്തിത്വ വികസന പ്രവർത്തനങ്ങൾ, ഗ്രൂപ്പ് ഗെയിംസ്, ക്യാമ്പ് ഫയർ BP 6 വ്യായാമ രീതികൾ, തുടങ്ങിയവ ക്യാമ്പിൻ്റെ ഭാഗമായി നടത്തി.
പരിപാടികൾക്ക് ഗൈഡ് ക്യാപ്റ്റൻ സിസ്റ്റർ ജോസ്മി അഗസ്റ്റിൻ, സ്കൗട്ട് മാസ്റ്റർമാരായ സണ്ണി സെബാസ്റ്റ്യൻ, സിന്ധു ജേക്കബ്ബ്, ഹെഡ്മാസ്റ്റർ സോണി തോമസ്, അധ്യാപകരായ ജസ്റ്റിൻ ജോസഫ്, ജസ്റ്റിൻ എബ്രാഹം, ബിബിൻ മാത്യു, ഷൈനി എം.ഐ.സിസ്റ്റർ ജൂബി തോമസ്, സിബി ഡൊമിനിക്, അനു പോൾ തുടങ്ങിയവർ നേതൃത്വം നൽകി.