പാലാ: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് പരുക്കേറ്റ ആന്ധ്രാപ്രദേശ് സ്വദേശികളായ എം.ജെ.ഭാസ്കർ റെഡ്ഢി ( 65), സുരേഷ് റെഡ്ഢി (42), വിഷ്ണു തേജ റെഡ്ഢി ( 26) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ പൈക ഭാഗത്ത് വച്ചായിരുന്നു അപകടം.
ഈരാറ്റുപേട്ടയിൽ നടന്ന സ്കൂൾ ബസ് അപകടത്തിൽപ്പെട്ട 25 വിദ്യാർത്ഥികളും സ്കൂൾ ജീവനക്കാരും അതിവേഗ ചികിത്സയ്ക്കായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടു. പരിക്കുകളോടെ സൺറൈസ് ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിൽ എത്തിച്ചേർന്നവരെ ട്രോമാ കെയർ ടീം സമയോചിതമായി പരിചരിച്ചു. എമർജൻസി മെഡിസിൻ, ക്രിട്ടിക്കൽ കെയർ, ഗൈനക്കോളജി, ഓർത്തോപീഡിക്, ജനറൽ സർജറി, ഇ.എൻ.ടി, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ പരിചരണത്താൽ അപകടത്തിൽപ്പെട്ട മുഴുവൻ പേരെയും അതിവേഗം സുരക്ഷിതമാക്കുവാനും സാധിച്ചു. അത്യാധുനിക ചികിസാ സൗകര്യങ്ങളോടുകൂടി 24 മണിക്കൂറും പ്രവർത്തിക്കുന്ന Read More…
പാലാ: പുലിയന്നൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരണമടഞ്ഞു.ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിലാണ് കോളേജ് വിദ്യാര്‍ത്ഥി മരണപ്പെട്ടത്. പാലാ സെന്റ് തോമസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദാന്തര വിദ്യാര്‍ത്ഥി വെള്ളിയേപ്പള്ളി മണ്ണാപറമ്പിൽ അമൽ ഷാജി ആണ് മരിച്ചത്. അമല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിന് പിറകിൽ ഇടിച്ച് നിയന്ത്രണം വിട്ടു. ബൈക്കിൽ നിന്നും വീണ അമലിൻ്റെ ദേഹത്തു കൂടി എതിർ ദിശയിൽ വന്ന ബസ് കയറി. ഉടൻസമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർച്ചയായ Read More…