Accident

ലോറിയിൽ സ്കൂട്ടർ ഇടിച്ച് അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർത്ഥി മരിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പളളി- എരുമേലി റോഡിൽ 26ാം മൈലിന് സമീപം ഇന്ന് രാവിലെ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ , സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരണപെട്ടു. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി, പെരുവന്താനം സ്വദേശി അമൽ ഷാജി കുളത്തുങ്കൽ (21 ) ആണ് മരണപ്പെട്ടത് .

സംഭവ സ്ഥലത്ത് വെച്ച് തന്നെ അമൽ മരിച്ചു. അമൽ വീട്ടിൽ നിന്ന് കോളജിലേക്ക് പോകുകയായിരുന്നു. സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെ വന്ന ലോറിയിൽ സ്കൂട്ടർ ഇടിച്ചാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *