പാലാ : സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ മേവട സ്വദേശി ചാന്ദ്നി (47)യെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ ഇടമുള ഭാഗത്ത് വച്ചായിരുന്നു അപകടം.
പനയ്ക്കപ്പാലം :കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ തീക്കോയി സ്വദേശികളായ ജിതിൻ (22) ഷിബിൻ (20) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അർധരാത്രിയിൽ പനയ്ക്കപ്പാലം ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ: റോഡിൽ കൂടി നടന്നു പോകുന്നതിനിടെ വാൻ ഇടിച്ചു പരുക്കേറ്റ അതിരമ്പുഴ സ്വദേശിനി ആൻസമ്മ സെബാസ്റ്റ്യൻ (75) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പന്ത്രണ്ടരയോടെ പാലാ – തൊടുപുഴ റൂട്ടിൽ ഞൊണ്ടിമാക്കൽ കവലയ്ക്ക് സമീപമായിരുന്നു അപകടം. ബന്ധുവീട്ടിലേക്കു നടന്നു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.