കോട്ടയം : രാജ്യത്ത് നിലവിലുള്ള വഖഫ് സംരക്ഷണ നിയമം ഭേദഗതിവരുത്തി അട്ടിമറിയിലൂടെ വഖഫ് സ്വത്തുക്കൾ അന്യാദീനപ്പെടുത്തി മുസ്‌ലിം സമുദായത്തെ നിഷ്‌ക്രിയരാക്കാനുള്ള ശ്രമത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമാക്കുന്നത് മുസ്‌ലിം ഉന്മൂലനമാണെന്ന് സമസ്ത ജില്ലാ പണ്ഡിത സംഗമം അഭിപ്രായപ്പെട്ടു.
1936 ലാണ് ആദ്യമായി വഖ്‌ഫ് നിലവിൽ വന്നത്.വഖ്‌ഫ് സ്വത്തുക്കളുടെ സംരക്ഷണാർത്ഥം 1997 ൽ ഭരണഘടനാനുസൃതം നിയമം പരിഷ്കരിച്ചു. എന്നാൽ പുതിയ പരിഷ്കാരങ്ങൾ വരുത്തി പാർലമെന്റിൽ അവതരിപ്പിച്ച നിയമം മത വിരുദ്ധ നിയമങ്ങൾ ഉൾകൊള്ളിച്ചുള്ളതാണ്.
ഭരണഘടന വ്യക്തികൾക്ക് നൽകുന്ന മത സ്വാതന്ത്ര്യത്തിന്റെ നഗ്ന ലംഘനമാണ്. ഉത്തരം ഭേദഗതികൾ നടപ്പിൽ വരുത്തുന്നത് ആരാജകത്വം വളരാനെ ഉപകരിക്കൂ യോഗം വിലയിരുത്തി.സാംസ്‌കാരിക മേഖലയിൽ നിന്നും ഉയരുന്ന വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്.
സ്ത്രീ സുരക്ഷക്ക് ആവശ്യമായ നിയമ നിർമാണത്തിന് സർക്കാർ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട പുത്തൻ പള്ളി മിനി ഓഡിറ്റോറിയത്തിൽ ജില്ലാ ഉപാദ്യക്ഷൻ എ കെ അബ്ദുറഹ്മാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ജില്ലാ പണ്ഡിത സംഗമം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എസ് എം റഫീഖ് അഹമദ് സഖാഫി ഉൽഘാടനം ചെയ്തു.
രണ്ട് സെഷനുകളിലായി ‘ഇമാമത്ത് ‘ സമസ്ത എന്നീ വിഷയങ്ങൾ അസ്പദമാക്കി പഠനക്‌ളാസുകൾ നടന്നു. അലി മുസ്‌ലിയാർ കുമളി പ്രാർത്ഥനക്ക് നേതൃത്വം നൽകി സമസ്ത കേന്ദ്ര മുശാവറ അംഗം പി എസ് കെ മൊയ്തു ബാഖവി മാടവന ജില്ലാ പ്രസിഡന്റ് എ എം അബ്ദുൽ അസീസ് സഖാഫി എന്തയാർ എന്നിവർ വിഷയം അവതരിപ്പിച്ചു.
എസ് വൈ എസ് സംസ്ഥാന സമിതി അംഗം ജഅഫർ ചേലക്കര,ഐ സി എഫ് നാഷണൽ കമ്മറ്റി ചെയർമാൻ സുബൈർ സഖാഫി, വി എച് അബ്ദുറഷീദ് മുസ്‌ലിയാർ, അബ്ദുൽ ലത്തീഫ് മുസ്‌ലിയാർ ആപ്പാഞ്ചിറ,സഅദുദ്ധീൻ അൽ ഖാസിമി, അൻവർ മദനി, ലബീബ് സഖാഫി,അബ്ദുറഹ്മാൻ സഖാഫി,സിയാദ് അഹ്സനി, ലിയാഖത്ത് സഖാഫി,
ഇയാസ് സഖാഫി,ത്വാഹാ മുസ്‌ലിയാർ, ഹാരിസ് സഖാഫി കോട്ടയം,ഷാജഹാൻ സഖാഫി,ഇബ്രാഹിം കുട്ടി മൗലവി, ഹമീദ് മൗലവി, അബ്ദുൽ ഖാദിർ മുസ്‌ലിയാർ സംസാരിച്ചു.ജില്ലാ ജനറൽ സെക്രട്ടറി പിഎം അനസ് മദനി കീ നോട്ട് അവതരിപ്പിച്ചു. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പണ്ഡിതർ പ്രതിനിധികളായിരുന്നു.