Adukkam

ഊർജ്ജ സംരക്ഷണത്തിനായി റമ്പിൾ ഡേ ആചരിച്ചുകൊണ്ട് അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ

അടുക്കം :ഊർജ്ജ സംരക്ഷണം മുൻനിർത്തി അടുക്കം ഗവണ്മെന്റ് സ്കൂളിൽ റമ്പിൾ ഡേ എന്ന പേരിൽ ഒരു ദിനം ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ ബുധനാഴ്ച യും ആണ് റമ്പിൾ ഡേ ആയി ആചരിക്കുന്നത്.

അന്നേ ദിവസം എല്ലാവരും അവരവരുടെ വസ്ത്രങ്ങൾ ഇസ്തിരിയിടാതെ ധരിച്ച് സ്കൂളിൽ വരണം എന്നതാണ് റമ്പിൾ ഡേ യുടെ പ്രത്യേകത. ഒരു ദിവസം ഒരു കുട്ടി ഏകദേശം 10 മിനിറ്റ് നേരം ഒരു ജോഡി വസ്ത്രം ഇസ്തിരിയിടുന്നതിനു ചെലവഴിക്കുന്നു.

അങ്ങനെ ആറു കുട്ടികൾ ഒരു ജോഡി വസ്ത്രം വീതം തേക്കുമ്പോൾ ഒരു മണിക്കൂർ നേരം വൈദ്യുതി ഉപയോഗിക്കുന്നുണ്ട് അതായത് ഒരു മണിക്കൂർ നേരം നാം തേക്കുമ്പോൾ ഒരു വാട്ട് വൈദ്യുതി ഉപയോഗിക്കുന്നു. അപ്പോൾ ആറ് കുട്ടികൾ ഒരു ദിവസം തേക്കാതെ ഇരിക്കുമ്പോൾ തന്നെ ഒരു വാട്ട് വൈദ്യുതി നമുക്ക് സേവ് ചെയ്യാൻ പറ്റും.

ഇങ്ങനെ എല്ലാ സ്കൂളിലെയും കുട്ടികളും ഒരു ദിവസം വീതം തേക്കാതെ സ്കൂളിൽ വരുമ്പോൾ വളരെയധികം വൈദ്യുതി നമുക്ക് സേവ് ചെയ്യാൻ കഴിയും എന്നതാണ് ഈ ദിനം കൊണ്ട് നാം ഉദ്ദേശിക്കുന്നത്.

സി. എസ്. ഐ. ആർ ( കൗൺസിൽ ഓഫ് സൈന്റിഫിക് റിസർച്ച് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ) “റിങ്കിൾസ് അച്ചാ ഹെ ” എന്ന പേരിൽ ഒരു മുന്നേറ്റം ആരംഭിച്ചിരിക്കുന്നു.

എല്ലാ തിങ്കളാഴ്ചകളിലും തങ്ങളുടെ സ്റ്റാഫിനോട് ഇസ്തിരിയിടാത്ത വസ്ത്രങ്ങൾ ധരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നു.ഇതുവഴി വൻ തോതിലുള്ള കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കാനും എനർജി സംരക്ഷണം സാധ്യമാക്കുവാനും കഴിയും. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആണ് അടുക്കം സ്കൂളിൽ ഈ പ്രോഗ്രാം നടത്തുന്നത്.

ഊർജ സംരക്ഷണ ബോധവൽക്കരണത്തിന് വേണ്ടി സ്കൂളിൽ നടന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് യാസർ സലിം റമ്പിൾ ഡേ ദിനാചരണത്തിന്റെ പിന്നിലെ കാരണങ്ങളെക്കുറിച്ച് വിശദീകരിച്ചു.
ഊർജ്ജ സംരക്ഷണത്തിനായുള്ള പ്രതീകാത്മക ചിത്രം ധരിച്ചജി കുട്ടികൾക്കായി സമൂഹ മാധ്യമങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *