മുണ്ടക്കയം: റോഡ് വികസന രംഗത്ത് അപര്യാപ്തതകളുള്ള പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ റോഡ് വികസനത്തിന് പ്രത്യേക പരിഗണന നൽകുമെന്നും, പ്രകൃതി രമണീയമായ മണ്ഡലത്തിൽ പ്രത്യേക പാക്കേജിലൂടെ പൂഞ്ഞാർ ടൂറിസം സർക്യൂട്ട് അനുവദിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ്. കൂട്ടിക്കലിൽ നിർമ്മാണം പൂർത്തീകരിച്ച മൂന്ന് റോഡുകൾ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുണ്ടക്കയം-കൂട്ടിക്കൽ-ഏന്തയാർ-ഇളംകാട് – വല്യേന്ത റോഡ് 35 കോടി രൂപ വിനിയോഗിച്ചും ചോലത്തടം-കാവാലി-കൂട്ടിക്കൽ റോഡ് 10 കോടി രൂപ വിനിയോഗിച്ചും ,കൂട്ടിക്കൽ ടൌൺ – നഴ്സറി സ്കൂൾപ്പടി റോഡ് 60 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ചതിന്റെയും സംയുക്ത ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയി ജോസ് മുണ്ടുപാലം സ്വാഗതം ആശംസിച്ചു.
കെ.ജെ തോമസ് എക്സ് എംഎൽഎ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് , പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ശുഭേഷ് സുധാകരൻ ബ്ലോക്ക്, പഞ്ചായത്ത് മെമ്പർ അനു ഷിജു, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീർ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ , ജേക്കബ് ചാക്കോ, എം.വി ഹരിഹരൻ, രജനി സലീലൻ , സിന്ധു മുരളീധരൻ , കെ എൻ വിനോദ് , ആൻസി അഗസ്റ്റിൻ , മായാ ജയേഷ്, പി എസ് സജിമോൻ , ജെസ്സി ജോസ്, സൗമ്യ ഷമീർ , കെ എസ് മോഹനൻ , സി ഡി എസ് ചെയർപേഴ്സൺ ആശാ ബിജു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാരായ പി കെ സണ്ണി, പി.സി സൈമൺ, കെ പി ഹസൻ, ദീപു പി ജി , ജോർജുകുട്ടി മടിക്കാങ്കൽ പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാഗിണി എൽ തുടങ്ങിയവർ പ്രസംഗിച്ചു.
വാഹന ഗതാഗതം ഏറെ ദുഷ്കരമായിരുന്ന പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലേയ്ക്കും സുഗമമായ ഗതാഗത സൗകര്യം ഇല്ലാതിരുന്നതിനാൽ ആളുകൾ വളരെ ദുരിതത്തിലായിരുന്നു. ഈ മൂന്ന് റോഡുകളും ഉന്നത നിലവാരത്തിൽ പണി പൂർത്തീകരിച്ചതോടെ പ്രളയം തകർത്ത കൂട്ടിക്കൽ പ്രദേശത്തിന്റെ ഗതാഗതരംഗത്ത് വലിയ മുന്നേറ്റം കൈവന്നിരിക്കുകയാണ്.
ഒന്നാംഘട്ടം പണി പൂർത്തീകരിച്ചിരിക്കുന്ന മുണ്ടക്കയം- കൂട്ടിക്കൽ- ഇളംകാട് – വല്യേന്ത- റോഡ് കോലാഹലമേട് വഴി വാഗമണ്ണിൽ എത്തിച്ചേരുന്നതിന് സംസ്ഥാന ബഡ്ജറ്റിൽ 17 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. കൂടാതെ ചോലത്തടം-കാവാലി- കൂട്ടിക്കൽ റോഡ് കൊക്കയാർ പഞ്ചായത്തിലൂടെ മുണ്ടക്കയം 35-)o മൈലിൽ എത്തിച്ചേരുന്നതിന് 10 കോടി രൂപ വിനിയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയുമാണ്.വളരെ പ്രകൃതിരമണീയമായ പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങൾ കോർത്തിണക്കിക്കൊ ണ്ടുള്ള പ്രത്യേക പാക്കേജ് യാഥാർത്ഥ്യമാകുന്നതോടെ പൂഞ്ഞാറിന്റെ ടൂറിസം രംഗത്തിനും ഉണർവേകും.