വാകക്കാട്: രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ അധ്യാപക വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന സ്കൂളിന് ഏർപ്പെടുത്തിയിരിക്കുന്ന സെൻ്റ് അൽഫോൻസ എവറോളിംഗ് ട്രോഫി കരസ്ഥമാക്കിയ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ അധ്യാപകർക്ക് പൂച്ചെണ്ടുകളോടെ അഭിനന്ദനങ്ങളുമായി കുട്ടികളെത്തി.
ശാസ്ത്രമേളയിലെ വിവിധയിനങ്ങളിൽ തങ്ങൾക്ക് പരിശീലനം നൽകുകയും അതോടൊപ്പം ശാസ്ത്രമേളയിലെ അധ്യാപക വിഭാഗങ്ങളിൽ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്ത അധ്യാപകർ തങ്ങൾക്ക് വലിയ പ്രചോദനവും മാതൃകയുമാണെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. വി. അൽഫോൻസാമ്മയുടെ വാകക്കാട് സ്കൂളിലെ അധ്യാപനത്തിന്റെ ഓർമ്മയ്ക്കായാണ് രാമപുരം ഉപജില്ലയിൽ സെൻറ് അൽഫോൻസ എവറോളിംഗ് ട്രോഫി ഏർപ്പെടുത്തിയിരിക്കുന്നത്.
യു പി വിഭാഗത്തിൽ അധ്യാപകർക്കായുള്ള അഞ്ചിനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപകർക്കായുള്ള അഞ്ചിനങ്ങളിൽ നാലിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കരസ്ഥമാക്കിക്കൊണ്ടാണ് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ എവറോളിംഗ് ട്രോഫിക്ക് അർഹത നേടിയത്.
ഗണിതശാസ്ത്രം യു പി സ്കൂൾ ടീച്ചിംഗ് എയ്ഡ് വിഭാഗത്തിൽ ജോസഫ് കെ വി എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഗണിതശാസ്ത്രം ടീച്ചിംഗ് എയ്ഡ് ഹൈസ്കൂൾ വിഭാഗത്തിൽ മനു കെ ജോസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സാമൂഹ്യശാസ്ത്രം ടീച്ചിംഗ് എയ്ഡ് ഹൈസ്കൂൾ വിഭാഗത്തിൽ സി. പ്രീത എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സാമൂഹ്യശാസ്ത്രം യു പി സ്കൂൾ ടീച്ചിഗ് എയ്ഡ് വിഭാഗത്തിൽ ബൈബി തോമസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
ഐടി ടീച്ചിംഗ് എയ്ഡ് ഹൈസ്കൂൾ വിഭാഗത്തിൽ അനു അലക്സ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഐടി ടീച്ചിംഗ് എയ്ഡ് യു പി സ്കൂൾ വിഭാഗത്തിൽ റ്റിൻ്റു തോമസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സയൻസ് ടീച്ചിംഗ് എയ്ഡ് യു പി സ്കൂൾ വിഭാഗത്തിൽ റ്റിഞ്ചു മാത്യു എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സയൻസ് ടീച്ചിംഗ് എയ്ഡ് ഹൈസ്കൂൾ വിഭാഗത്തിൽ അലീന ജോസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സയൻസ് ടീച്ചേഴ്‌സ് പ്രോജക്ട് യു പി സ്കൂൾ വിഭാഗത്തിൽ ഷിനു തോമസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.





