ramapuram

രാമപുരം കോളേജിൽ സ്പോർട്സ് ഡേ നടത്തി

രാമപുരം: മാർ അഗസ്തീനോസ് കോളേജിൽ ആനുവൽ സ്പോർട്സ് ഡേ നടത്തി. മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവഹിച്ചു. രാമപുരം പോലീസ് എസ്. എച്ച്. ഒ. ദീപക് കെ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു. പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു.

വിദ്യാർത്ഥികൾ നാല് ഹൗസ് അടിസ്ഥാനത്തിൽ നടത്തിയ മാർച്ച് പാസ്ററ് സ്പോർട്സ് ഡേ വർണ്ണാഭമാക്കി. വിവിധ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ് നേടിയ ബ്ലൂ ഹൗസ് പവൻ റ്റി സുനു മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി. റെഡ് ഹൗസ് ഫസ്റ്റ് റണ്ണർഅപ്പ് ആയി.

സ്പോർട്സ് ഡേ യോടനുബന്ധിച്ച് നടത്തിയ വിവിധ കായിക മത്സരങ്ങളിൽ വിദ്യാർഥികളും, സ്റ്റാഫ് അംഗങ്ങളും ആവേശപൂർവ്വം പങ്കെടുത്തു. കോളേജ്, സ്പോർട്സ് വിഭാഗം മേധാവി മനോജ് സി. ജോർജ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ് കോളേജ് സ്റ്റുഡൻറ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ ടി ജെ ,വൈസ് ചെയർപേഴ്സൺ അനിറ്റ ഉണ്ണി, സ്പോർട്സ് ക്ലബ് സെക്രട്ടറി അജീബ് വർഗീസ് പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *