സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. ഗതാഗത വകുപ്പുമായി ബസ്സുടമകളുടെ സംയുക്ത സമിതി നടത്തിയ ചർച്ച പരാജയപ്പെട്ടു. ബസ്സുടമകളുടെ ആവശ്യങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും. അതിനു മുൻപ് പ്രശ്നം പരിഹരിക്കുമെന്നാണ് സമിതിയുടെ പ്രതീക്ഷ. 40 കിലോമീറ്ററിൽ അധിക ദൂരം സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പെർമിറ്റ് സർക്കാർ പുതുക്കി നൽകുന്നില്ലെന്ന് സമിതി നേതാക്കൾ പറഞ്ഞു. ഒട്ടേറെപ്പേർക്ക് ഇതുകാരണം തൊഴിൽ നഷ്ടപ്പെട്ടു. വിദ്യാർഥികളുടെ യാത്രാനിരക്കിൽ കാലോചിതമായ വർധന നടപ്പിലാക്കണം. കൺസഷൻ കാർഡ് വിതരണം കുറ്റമറ്റതാക്കണം. Read More…
മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പി ടി എ, എം പി ടി എ , എസ് എം സി എന്നിവരുടെ സംക്താഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തന നടത്തി. പിടിഎ പ്രസിഡണ്ട് രാജേഷ് മലയിൽ, എസ്.എം.സി ചെയർമാൻ രാധാകൃഷ്ണൻ പി ബി എം പി ടി പ്രസിഡണ്ട് മാനസി അനീഷ് ,പിടി എക്സിക്യൂട്ടീവ് അംഗങ്ങളായ സാജു മോൻ പി ജെ. സൗമ്യാ ഷാജി, ഷാജിതാ സ്മിതാ ജോൺസൺ, സുരേഷ്, സീനാ ,രമ്യാറെന്നി സന്ധ്യാ എന്നിവർ Read More…
പാറത്തോട് ഗ്രാമപഞ്ചായത്തിലെ പാലമ്പ്ര വാർഡിൽ നിർമാണം പൂർത്തിയാക്കിയ ഡ്രീംലാൻഡ് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ്, എം.ജി.എൻ.ആർ.ഇ.ജി.എസ്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത പദ്ധതികളിലൂടെ 16 ലക്ഷം രൂപ ഉപയോഗിച്ച് പൂർത്തീകരിച്ച കെട്ടിടമാണിത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി. ആർ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് Read More…