മറ്റക്കാട് : കൊച്ചുപുരയ്ക്കൽ ജേക്കബ് മാത്യു (തങ്കച്ചൻ-64) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (23/05/ 2025) രാവിലെ 10 മണിക്ക് പാലാ, മുത്തോലിയിലുള്ള വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
മുണ്ടക്കയം: പറത്താനം അയ്മനത്തില്‍ ത്രേസ്യാമ്മ വര്‍ഗീസ് (80) നിര്യാതയായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷ പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ. പരേത മണിമല തുണ്ടിയില്‍ കുടുംബാംഗം. മക്കള്‍: ആലീസ്, മോളി, മേരിക്കുട്ടി, റോസിലി, ജെസി, ശാലിനി, ലിന്‍സി. മരുമക്കള്‍: ജോസ് പന്തപ്ലാക്കല്‍, അപ്പച്ചന് നടൂപ്പറമ്പില്‍, പരേതനായ ജോയി (ആയില്ലുമാലില്‍, വേലനിലം ) റ്റോമി ഉറുമ്പില്‍, ബിനു ഞൊണ്ടിമാക്കല്‍, ജെയിംസ് പുതുപ്പറമ്പില്‍, സിബി കൂട്ടുങ്കല്‍.
ഈരാറ്റുപേട്ട: നടയ്ക്കൽ അറഫാ നഗർ പരേതനായ സെയ്തുമുഹമ്മദിൻ്റെ ഭാര്യ ഫാത്തിമ സെയ്തുമുഹമ്മദ് (86)നിര്യാതയായി.സംസ്കാരം ഇന്ന് (ബുധനാഴ്ച) രാവിലെ 10.30 ന് പുത്തൻ പളളി ഖബർസ്ഥാനിൽ. പരേത കോട്ടയം കുമ്മനം കിഴക്കേതിൽ കുടുംബാംഗം. മക്കൾ: പരേതനായ നൗഷാദ്, മഹ്ബൂബ്, നൗഫൽ, സവാദ് ,ജമീൽ, അഫ്സ, നിസാ. മരുമക്കൾ: കൊച്ചുമുഹമ്മദ്, സുബൈർ ,റജീന, റിസാലത്ത് ,സീന ,ഷജ് ല, ബുഷ്റ.