3 പവൻ്റെ സ്വർണ വളയും, പണവും അടങ്ങിയ പേഴ്സ് കാണാനില്ല. രാവിലെ 10 മണിക്ക് കുടുക്കമറ്റത്ത് നിന്നും മാത്യൂസ് ബസിൽ കുറവിലങ്ങാട് പള്ളിക്കവലയിലേക്ക് യാത്ര ചെയ്തിരുന്നു. കണ്ടുകിട്ടുന്നവർ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലോ, 9447434039 എന്ന നമ്പറിലോ ബന്ധപ്പെടുക.
സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. കേസിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ ആവശ്യം ഹൈക്കോടതി തള്ളി. മാണി സി കാപ്പനെതിരെ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കുമെന്ന് വിചാരണ കോടതി പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്താണ് മാണി സി കാപ്പൻ ഹൈക്കോടതിയെ സമീപിച്ചത്. കാരണങ്ങൾ ചൂണ്ടിക്കാണിക്കാതെയാണ് വിചാരണ കോടതിയുടെ നടപടി എന്നായിരുന്നു മാണി സി കാപ്പന്റെ ഹർജി. എന്നാൽ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കും എന്നതിന് കാരണങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കണ്ണൂർ Read More…
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി തീരുന്നു.ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാര് അറിയിച്ചു. കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് വൈകീട്ട് മുതൽ തന്നെ കിട്ടും.സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്പളം നൽകുക .10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകി മാസം തോറും 50 കോടി സർക്കാർ തുടർന്നു നൽകും..ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നത്. എസ്ബിഐയിൽ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കും. സർക്കാർ പണം Read More…
എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയിൽ സമ്മതിച്ചിരുന്നു.