കോട്ടയം: കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318 ബിയുടെ ആഭിമുഖ്യത്തില്‍ അംഗപരിമിതരായ ആളുകള്‍ക്ക് കൃത്രിമ കാലുകള്‍ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നു.
ഡിസംബര്‍ മാസം കോട്ടയത്ത് ലയണ്‍സ് ഡിസ്ട്രിക്ട് ഓഫീസില്‍ വിദഗ്ധ ഡോക്ടര്‍മാരുടേയും, ടെക്നീഷ്യന്മാരുടേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്ന അംഗപരിമിതരായ ആളുകളെ പരിശോധിക്കുകയും, അവര്‍ക്കാവശ്യമായ കൃത്രിമ കാലുകളുടെ അളവുകള്‍ ശേഖരിച്ച് കാലുകള്‍ നിര്‍മ്മിച്ച് നല്‍കുകയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
കൃത്രിമ കാലുകള്‍ ആവശ്യമുള്ളവര്‍ നവംബര്‍ 20 ന് മുമ്പായി താഴെ പറയുന്ന കോര്‍ഡിനേറ്റര്‍മാരുടെ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ആര്. വേങ്കിടാചലം അറിയിച്ചു. ലയണ്‍സ് കോര്‍ഡിനേറ്റര്‍മാര്‍ കൃഷ്ണകുമാര്‍- 9746088960, മിനി സുരേഷ്- 9495665265.