kottayam

സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈക്കോടതി വിചാരണ നേരിടുന്ന മാണി സി കാപ്പൻ എം. എൽ. എ സ്ഥാനം രാജിവെക്കണം പ്രഫ. ലോപ്പസ് മാത്യു

കോട്ടയം: മുംബൈ മലയാളി വ്യവസായി ദിനേശ് മേനോനിൽ നിന്നും രണ്ട് കോടി രൂപ വാങ്ങി വഞ്ചിച്ച കേസിൽ പലപ്രാവശ്യം ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും കേസ് നീട്ടിവയ്പ്പിക്കാൻ മാണി സി കാപ്പൻ എം.എൽ.എ ശ്രമിച്ചിട്ടും ബഹു. ഹൈക്കോടതി, എറണാകുളം മരട് സി.ജെ.എം കോടതിയിൽ വിചാരണ നേരിടാൻ ഉത്തരവായിരിക്കുകയാണ്. നാല് മാസത്തിനുള്ളിൽ കേസ് തീർപ്പാക്കണമെന്നും നിർദ്ദേശം വച്ചിരിക്കുകയാണ്.

കണ്ണൂർ വിമാനത്താവള കമ്പനിയിൽ ഓഹരി വാങ്ങി നൽകാമെന്ന് പറഞ്ഞ് കോടികൾ വാങ്ങുകയും, ഓഹരി ലഭ്യമാക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വ്യവസായിയെ വഞ്ചിക്കുകയാണുണ്ടായത്. ദിനേശ് മേനോൻ സിബിഐയിൽ കേസ് കൊടുക്കുകയും, കേസിന്റെ വേളയിൽ പലിശ സഹിതം 3. 25 കോടി രൂപ നൽകാൻ ചെക്ക് നൽകുകയും, പണയവസ്തു ഈട് നൽകി വീണ്ടും വഞ്ചിക്കുകയും ചെയ്തു.

ഇടായി നൽകിയ ഈ സ്ഥലം കോട്ടയം എ. ഡി ബാങ്കിൽ പണയ വസ്തു ആയിരുന്നുവെന്ന് വ്യവസായി തിരിച്ചറിഞ്ഞ മേനോൻ വഞ്ചന കുറ്റത്തിന് കേസുകൊടുത്തു. ആ കേസ് ഹൈക്കോടതിയും സുപ്രീംകോടതിയും വഴി എങ്ങനെയും തടയാൻ കാപ്പൻ ശ്രമിച്ചിട്ട് കോടതികൾ സമ്മതിച്ചില്ല. ആ കേസിലാണ് വിചാരണ നേരിടേണ്ടത് വാങ്ങിയ പണത്തിന് കൊടുത്ത ചെക്കും പാസായില്ല.

വണ്ടി ചെക്കു കേസ് വേറെ നടക്കുന്നുമുണ്ട്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജനപ്രതിനിധി എന്ന നിലയിൽ ഇനി സ്ഥാനത്ത് തുടരുവാൻ ധാർമികമായി യാതൊരു അവകാശവും ഇല്ലാത്ത മാണി സി കാപ്പൻ എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് എൽഡിഎഫ് കോട്ടയം ജില്ല കൺവീനറും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റുമായ പ്രഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. ഇതു വരെയുള്ള രാഷ്ട്രീയ കീഴ്വഴക്കം അനുസരിച്ച് രാജിവച്ച് വിചാരണ നേരിടുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *