pala

പ്രീമിയർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

പാലാ: ഗുണമേന്മയുള്ള വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന് കത്തോലിക്കാ സഭ ചെയ്യുന്ന സേവനങ്ങൾ മഹത്തരമാണെന്നും രൂപതയിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന സമർത്ഥരായ വിദ്യാർഥികളെ ഉന്നത നിലയിൽ എത്തിക്കുന്നതിനായി നടത്തുന്ന പ്രീമിയർ പ്രോഗ്രാം വലിയ മാതൃകയാണെന്നും കെ.ഫ്രാൻസിസ് ജോർജ് എംപി.

പാലാ കോർപറേറ്റ് സ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി നടത്തുന്ന പ്രീമിയർ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പരിശീലന പരിപാടികൾ കാലഘട്ടത്തിന്റെ ആവശ്യമാണ്.

വിദ്യാർഥികളെ പഠിപ്പിക്കുക മാത്രമല്ല, ഉന്നത പരീക്ഷകൾക്ക് ഉതകുംവിധം പരിശീലനം നൽകുന്നതിനുള്ള രൂപതയുടെ ഉദ്യമം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. പാലാ രൂപത കോർപറേറ്റ് എഡ്യുക്കേഷനൽ ഏജൻസി സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിച്ചു.

സാബു മാത്യു, ജോജി എബ്രാഹം, ജോബി മാത്യു, പി.ജെ.സിബി, റെജി മാത്യു, ഏബൽ നോയൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *