പുതുപ്പള്ളി : സ്കൂൾ കോളേജുകളിൽ നടക്കുന്ന ലഹരി ഉപയോഗം നമ്മുടെ തലമുറയെ ശക്തമായി ബാധിക്കുമെന്നും അത് നിർമാർജനം ചെയ്യുന്നതിൽ വേണ്ടി സർക്കാരും പൊതുജനങ്ങളും ഒരുമിച്ചു അവസാനിപ്പിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും, നമ്മൾ ആരാധിക്കുന്ന ചലച്ചിത്ര രംഗത്തുള്ളവർ പോലും ലഹരിക്ക് അടിമയാകുന്നത് ഏറെ വേദനജനകമാണെന്നും ഐസക് പ്ലാപ്പള്ളിൽ.
പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യയുടെ നിയോജക മണ്ഡലം സമ്മേളനവും സംസ്ഥാനത്തു വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം നിർമാർജനം ചെയ്യുന്നതിന് വേണ്ടി മീനടം Y.M.C.A ഹാളിൽ സംഘടിപ്പിച് സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ.
S.S.L.C, +2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകുകയും അനുമോദിക്കുകയും ചെയ്തു. മണ്ഡലം പ്രസിഡന്റ് എബ്രഹാം പുന്നൂസ് കോമടത്ത് അധ്യക്ഷത വഹിച്ചു. മീനടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം മുഖ്യ പ്രഭാഷണം നടത്തി.
മുഹമ്മദ് കലാം ജില്ലാ പ്രസിഡന്റ് ഇട്ടി ചെറിയാൻ, മധു വാകത്താനം, സഞ്ജിത് അലക്സ്, സാഹിത്യകാരൻ ജോയി നാലുന്നാക്കൽ, Y .M .C .A പ്രസിഡന്റ് ബാബു വെട്ടം, പ്രതിഭ പടനിലം, സജി ആലയ്ക്കാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.