പൂവരണി : പാലാ മേഖല വിശ്വാസ പരിശീലന കലോത്സവത്തിൽ പൂവരണി തിരുഹൃദയ സൺഡേസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സാഹിത്യ രചനാ മത്സരങ്ങളിലും കലാ മത്സരങ്ങളിലും ബി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ടാണ് പൂവരണി ഓവറോൾ ചാമ്പ്യൻഷിപ്പിലേക്ക് എത്തിയത്.
6 ഇനങ്ങളിൽ വീതം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും പത്ത് ഇനങ്ങളിൽ മൂന്നാം സ്ഥാനവും ഉൾപ്പെടെ 59 എ ഗ്രേഡുകളും 24 ബി ഗ്രേഡുകളും 17 സി ഗ്രേഡുകളും നേടിയ പൂവരണി സൺഡേ സ്കൂൾ 448 പോയിന്റുകളോടെയാണ് ഒന്നാം സ്ഥാനം നേടിയെടുത്തത്.
വിവിധ വിഭാഗങ്ങളിലെ ലളിതഗാനമത്സരങ്ങളിൽ സിയാൻ സുജിത്ത്, ജെയ്ഡൻ ജോസഫ്, ജോഷ് ജോസഫ് എന്നിവർ ഒന്നാം സ്ഥാനവും മാത്യു എബ്രാഹം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിവിധ വിഭാഗങ്ങളിലെ പ്രസംഗ മത്സരങ്ങളിൽ ആൻസ് മരിയ മാത്യൂസ്, അൽഫോൻസാ ഷാജി എന്നിവർ ഒന്നാം സ്ഥാനവും ബിനെറ്റ് ബിജോയ്, ആൻസ് മാത്യൂസ് എന്നിവർ രണ്ടാം സ്ഥാനവും ഫിലിപ്പ് ബിനോജ്, ആൻഡോൺ ജോർജ്, ജിനു മാത്യു എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മിഷൻ ക്വിസ്സിന് തേരേസ് സജി രണ്ടാം സ്ഥാനവും റാണി ഷാജി, ലിബീഷ് മാത്യു എന്നിവർ മൂന്നാം സ്ഥാനവും ബൈബിൾ റീഡിങിൽ ടോം ബിനോജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗ്രൂപ്പ് ഇനങ്ങളിൽ മിഷൻ ആന്തം സൺഡേസ്കൂൾ ആന്തം എന്നിവയിലും മൂന്നാം സ്ഥാനം നേടിയെടുത്തു.
കുട്ടികൾ ആർജിച്ചെടുക്കുന്ന വിജയങ്ങൾ കൂടുതൽക്കൂടുതൽ വിശ്വാസത്തിലേക്ക് ആഴപ്പെടുന്നതിന് ഇടയാകട്ടെ എന്ന് വികാരി ഫാ. മാത്യു തെക്കേൽ അഭിനന്ദനസന്ദേശത്തിൽ പറഞ്ഞു. ഡയറക്ടർ ഫാ. എബിൻ തെള്ളിക്കുന്നേൽ, രൂപത പ്രമോട്ടർ ടീം അംഗം ഡോ. ഷൈജു ഫ്രാൻസിസ്, ഹെഡ്മാസ്റ്റർ മനു കൂനാനിക്കൽ, സ്റ്റാഫ് സെക്രട്ടറി ഡോ. മാത്യു മാപ്പിളകുന്നേൽ, മിഷൻ ലീഗ് പ്രസിഡൻറ് ജിബിൻ മണിയൻഞ്ചിറ, പി ടി എ പ്രസിഡൻറ് ജോസ് കാഞ്ഞമല,
പി ടി എ സെക്രട്ടറി പ്രൊഫ. എം എം എബ്രാഹം മാപ്പിളകുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ യൂണിറ്റ് അംഗങ്ങളെയും അവരുടെ മാതാപിതാക്കളെയും പരിശീലിപ്പിച്ച അധ്യാപകരെയും അഭിനന്ദിച്ചു.