ഈരാറ്റുപേട്ട ഉപ ജില്ലാ കായിക മേളയിൽ 520 പോയിൻ്റ് നേടി പൂഞ്ഞാർ എസ്.എം.വി ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻ ഷിപ്പ് നേടി. 75 സ്വർണ്ണം, 44 വെള്ളി, 13 വെങ്കലം എന്നിവ നേടിയാണ് ചാമ്പ്യൻഷിപ്പ് കരസ്തമാക്കിയത്.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കുന്നോന്നി തകിടി ഭാഗത്ത് കപ്പ വാട്ടിക്കൊണ്ടിരുന്ന അടുപ്പിൽ നിന്നും പുക ഉയർന്നത് മൂലം സമീപത്തുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകുകയും തേനീച്ചകൾ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നവരെ കുത്തുകയും ചെയ്തു. ഗുരുതരമായി കുത്തേറ്റ വടക്കേൽ മാത്യു സേവ്യർ എന്നയാൾ സമീപത്തെ വീട്ടിൽ അഭയം പ്രാപിക്കുകയും തുടർന്ന് പിഎംസി ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. ഒപ്പം ഉണ്ടായിരുന്ന രാമചന്ദ്രൻ നായർ എന്നയാൾ തേനീച്ചയുടെ കുത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി അടുത്തുള്ള കിണറ്റിൽ ചാടി. കിണറ്റിലെ തൊട്ടിക്കയറിൽ പിടിച്ച് കിടക്കുകയും ചെയ്തു. സംഭവ വിവരമറിഞ്ഞ Read More…
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഗ്രാമപഞ്ചായത്ത് ഓഫീസിലും വാർഡ് മെമ്പർമാരുടെ പക്കലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ, അനുബന്ധ രേഖകൾ എന്നിവ ജൂലൈ 20ന് മുൻപായി വാർഡുമെമ്പർമാരുടെ പക്കലോ ഗ്രാമപഞ്ചായത്ത് ഓഫീസിലോ നൽകേണ്ടതാണ് എന്ന് സെക്രട്ടറി അറിയിച്ചു.