poonjar

സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ലോക പരിസ്ഥിതിദിനം ആചരിച്ചു

പൂഞ്ഞാർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചും കേരള ഗവർണറുടെ ജനാധിപത്യവിരുദ്ധ നടപടികളോട് പ്രതിഷേധിച്ചും സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന വൃക്ഷത്തൈ നടീൽ ചടങ്ങിനോടനുബന്ധിച്ച് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ. പി എസ് സുനിൽ ദേശീയ പതാക ഉയർത്തുകയും മണ്ഡലം സെക്രട്ടറിയും ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി കെ ഐ നൗഷാദും ചേർന്ന് ഫലവൃക്ഷ തൈ നടുകയും ചെയ്തു.

പാർട്ടി ജില്ലാ കമ്മിറ്റി അംഗം എം ജി ശേഖരൻ, ഷമ്മാസ് ലത്തീഫ്, മണ്ഡലം കമ്മിറ്റി അംഗം കെ എസ് നൗഷാദ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ്‌ ഹാഷിം, സഹദ് കെ സലാം ഓഫീസ് സെക്രട്ടറി റ്റി കെ ഇസ്മായിൽ, കെ ഐ നജീബ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *