general

പിതൃവേദി വെള്ളികുളം യൂണിറ്റ് പ്രവർത്തനോദ്ഘാടനം 22 ന് (ഞായർ)

വെള്ളികുളം:വെള്ളികുളം ഇടവകയിലെ പിതൃവേദി യൂണിറ്റിന്റെ പുതിയ പ്രവർത്തനവർഷം ഉദ്ഘാടനം 22 ഞായറാഴ്ച വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. പ്രസിഡൻ്റ് ഷാജി ജോസഫ് ചൂണ്ടിയാനിപ്പുറത്ത് മീറ്റിംഗിൽ അധ്യക്ഷതവഹിക്കും.

പാലാ രൂപത പിതൃവേദി പ്രസിഡൻ്റ് ജോസ് തോമസ് മുത്തനാട്ട് പിതൃവേദി പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്യും.വികാരി ഫാ.സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തും. ബിൻസ് സേവ്യർ മുളങ്ങാശ്ശേരിൽ ചർച്ചകൾക്ക് നേതൃത്വം നൽകും. ടോമി കൊച്ചുപുരയ്ക്കൽ പിതൃവേദി പ്രവർത്തന മാർഗരേഖ അവതരിപ്പിക്കും.

തോമസ് കുര്യൻ വള്ളിയാംതടത്തിൽ, ബേബി കരോട്ടു പുള്ളോലിൽ, സുനിൽ മുതുകാട്ടിൽ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. സണ്ണി കണിയാംകണ്ടത്തിൽ,ചാക്കോ വർഗീസ് കാലാപറമ്പിൽ,ജോജോ തുണ്ടത്തിൽ, ഷിബു കുരുവിള കിഴക്കേ മുറിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *