കാഞ്ഞിരപ്പള്ളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഫാർമസി വിഭാഗത്തിൽ നിലവിൽ ഉള്ളതും, വരും മാസങ്ങളിൽ ഉണ്ടാകാൻ സാധ്യതയുമുള്ള ഒഴിവുകളിലേക്കുള്ള നേരിട്ടുള്ള ഇന്റർവ്യൂ നാളെ (23 ഓഗസ്റ്റ് 2024, വെള്ളിയാഴ്ച്ച) രാവിലെ 10 മണിക്ക് ആശുപത്രിയിലെ ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിൽ നടക്കുന്നതാണ്.
കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും പ്രവർത്തിപരിചയമുള്ള ഫാർമസി ഡിപ്ലോമ / ബിരുദ യോഗ്യത (ഡി..ഫാം, ബി.ഫാം, എം..ഫാം) ഉള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9400865181 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.