ഈരാറ്റുപേട്ട: പിസി ജോര്‍ജ് തിങ്കളാഴ്ച പോലീസ് സ്‌റ്റേഷനില്‍ ഹാജരാകും. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ഈരാറ്റുപേട്ട പോലീസ് അറിയിച്ചിരുന്നു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ സ്‌റ്റേഷനില്‍ എത്താനായിരുന്നു പോലീസ് നിര്‍ദേശം. എന്നാല്‍ തിങ്കളാഴ്ച പോലീസ് സ്‌റ്റേഷനില്‍ ഹാജരായിക്കൊള്ളാമെന്ന് പിസി ജോര്‍ജ് അറിയിച്ചു.

സ്ഥലത്ത് ഇല്ലാത്തതിനാലും മോശം ആരോഗ്യവും മൂലമാണ് ശനിയാഴ്ച ഹാജരാകാന്‍ സാധിക്കാത്തതെന്നും പിസി ജോര്‍ജ് അറിയിച്ചിട്ടുണ്ട്.