ഈരാറ്റുപേട്ട: വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ തിന് പിന്നാലെ മുൻ എംഎൽഎയും ബിജെപി നേതാവുമായ പി.സി. ജോർജിനെ അ റസ്റ്റ് ചെയ്യാൻ നിർദേശം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
ഡിജിപിയാണ് നിർദേശം നൽകിയത്. യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാ റ്റുപേട്ട പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോർജിനെതിരെ കേസെടുത്തത്. കോ ട്ടയം ജില്ലാ സെഷൻസ് കോടതിയും ഹൈക്കോടതിയും പിസിയുടെ മുൻകൂർ ജാമ്യാ പേക്ഷ തള്ളുകയായിരുന്നു.
ജോർജ് നിരന്തരം ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നതിനാൽ മുൻകൂർ ജാമ്യം നൽകി ല്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. ജോർജ് കോടതികളുടെ ജാമ്യവ്യവസ്ഥക ൾ നിരന്തരം ലംഘിക്കുന്നത് ഏറെ ഗൗരവമുള്ള വിഷയമാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.

ജനുവരി അഞ്ചിന് ചാനൽ ചർച്ചയിൽ ജോർജ് മുസ്ലിം വിരുദ്ധ പ്രസ്താവനകൾ നട ത്തിന്ന് ആരോപിച്ചാണ് യൂത്ത് ലീഗ് പോലീസിനെ സമീപിച്ചത്.